Quantcast

പോണ്‍സൈറ്റ് നിരോധനം: പൊതുതാത്പര്യഹരജി സുപ്രീകോടതിയില്‍

MediaOne Logo

Khasida

  • Published:

    11 May 2018 3:27 PM GMT

പോണ്‍സൈറ്റ് നിരോധനം: പൊതുതാത്പര്യഹരജി സുപ്രീകോടതിയില്‍
X

പോണ്‍സൈറ്റ് നിരോധനം: പൊതുതാത്പര്യഹരജി സുപ്രീകോടതിയില്‍

പോണ്‍സൈറ്റുകളെ പൂര്‍ണമായും നിരോധിക്കുക സാധ്യമല്ലെന്നും വിഷയത്തില്‍ നയപരമായ തീരുമാനം

പോണ്‍സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പര്യ ഹരജി സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. പോണോഗ്രഫി വിഷയത്തില്‍ പ്രത്യേക നിയമം കൊണ്ട് വരണമെന്നും പോണ്‍ വീഡിയോകള്‍ കാണുന്നത് ജാമ്യമില്ലാ കുറ്റമായി പരിഗണിക്കണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം.

വിഷയത്തില്‍ നേരത്തെ കേന്ദ്രസര്‍ക്കാരിന് നേരത്തെ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. പോണ്‍സൈറ്റുകളെ പൂര്‍ണമായും നിരോധിക്കുക സാധ്യമല്ലെന്നും വിഷയത്തില്‍ നയപരമായ തീരുമാനം എടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇന്‍ഡോര്‍ സ്വദേശിയായ അഭിഭാഷകന്‍ കമലേഷ് വാസുവാനിയാണ് ഹരജിക്കാരന്‍

TAGS :

Next Story