ശ്രീ ശ്രീ രവിശങ്കറിന്റെ സാംസ്‍കാരികോത്സവം യമുനാതീരം നശിപ്പിച്ചെന്ന് വിദഗ്ധ സമിതി
ശ്രീ ശ്രീ രവിശങ്കറിന്റെ സാംസ്‍കാരികോത്സവം യമുനാതീരം നശിപ്പിച്ചെന്ന് വിദഗ്ധ സമിതി
എളുപ്പം നികത്താനാകുന്ന നഷ്ടമല്ല സംഭവിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുന്നതാണ് 47 പേജുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഗ്രീന്‍ ട്രിബ്യൂണലിന് സമര്‍പ്പിച്ചു.
ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് സംഘടിപ്പിച്ച ലോക സാംസ്കാരികോത്സവം യമുനാതീരം പൂര്‍ണമായി നശിപ്പിച്ചെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. എളുപ്പം നികത്താനാകുന്ന നഷ്ടമല്ല സംഭവിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുന്നതാണ് 47 പേജുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഗ്രീന്‍ ട്രിബ്യൂണലിന് സമര്‍പ്പിച്ചു.
ആര്‍ട്ട് ഓഫ് ലിവിങ് ലോക സാംസ്കാരികോത്സവത്തിനായി യമുനാതീരത്ത് പരിസ്ഥിതിക്ക് ദോഷകരമായവിധത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട്. പരിപാടിക്കായി ഉപയോഗിച്ച ഡല്‍ഹി ഡിഎന്‍ഡി മേല്‍പ്പാലം മുതല്‍ ബാരാപുള്ള ഡ്രെയിന്‍ വരെയുള്ള പ്രദേശം പൂര്‍ണമായി നശിപ്പിച്ചതായാണ് വിദഗ്ധ സമിതി കണ്ടെത്തല്‍. പരിപാടിക്ക് ശേഷം പ്രദേശം ഉറച്ചുപോവുകയും സ്വഭാവികത നഷ്ടപ്പെട്ട് നിരപ്പാവുകയും ചെയ്തു. പ്രദേശത്തെ പച്ചപ്പും നഷ്ടപ്പെട്ടു. ജന്തുജാലങ്ങളെയും ഇത് ബാധിച്ചു. സ്റ്റേജ് നിര്‍മിക്കാനായി സ്ഥലം നിരത്തിയിട്ടുണ്ടെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. ഹരിത ട്രൈബ്യൂണല്‍ നിയമിച്ച കേന്ദ്ര ജല വിഭവ സെക്രട്ടറി ശശി ശേഖര്‍ അധ്യക്ഷനായുള്ള ഏഴംഗ വിദഗ്ധ സമിതിയാണ് 47 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നാഷണല്‍ എന്‍വയോണ്‍മെന്റ് എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡല്‍ഹി ഐഐടി തുടങ്ങിയവയിലെ വിദഗ്ധരും സമിതിയിലുണ്ടായിരുന്നു. ആര്‍ട്ട് ഓഫ് ലിവിങ് ലോക സാംസ്കാരികോത്സവമെന്ന പേരില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് യമുനാ തീരത്ത് മൂന്ന് ദിവസത്തെ പരിപാടി സംഘടിപ്പിച്ചത്.
Adjust Story Font
16