മൌനം വെടിഞ്ഞ് പെരുമാള്‍ മുരുകന്‍; കവിതാസമാഹാരത്തിന്റെ പ്രകാശനം ഉടന്‍
മൌനം വെടിഞ്ഞ് പെരുമാള്‍ മുരുകന്‍; കവിതാസമാഹാരത്തിന്റെ പ്രകാശനം ഉടന്‍
പെരുമാള്‍ മുരുകന്‍ എഴുതിയ 200 കവിതകളുടെ സമാഹാരമാണ് പുറത്തിറങ്ങാന്‍ പോകുന്നത്.
എഴുത്തിലെ നീണ്ട മൌനം അവസാനിപ്പിച്ചത് പെരുമാള്‍ മുരുകന്‍ തിരിച്ചെത്തുന്നു. പെരുമാള്‍ മുരുകന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശനം വൈകാതെ നടക്കും. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് പെരുമാള്‍ മുരുകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോഴയിന്‍ പാടള്‍കള്‍ (ഭീരുവിന്റെ പാട്ടുകള്‍) എന്നാണ് 200 കവിതകള്‍ അടങ്ങിയ പുസ്തകത്തിന്റെ പേര്.
മാതൊരുഭാഗന്‍ എന്ന നോവല്‍ എഴുതിയതിന് ശേഷം ഹിന്ദു സംഘടനകളില്‍ നിന്നും വധഭീഷണി ഉണ്ടായതോടെയാണ് താന്‍ എഴുത്തുനിര്‍ത്തുന്നതായി പെരുമാള്‍ മുരുകന്‍ പ്രഖ്യാപിച്ചത്. പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു, ദൈവമല്ലാത്തതിനാല്‍ അയാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കില്ല. സാധാരണ അധ്യാപകനായ അയാള്‍ ഇനി പി മുരുകന്‍ എന്ന പേരിലായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക എന്നുപറഞ്ഞാണ് 2014 ഡിസംബറില്‍ അദ്ദേഹം എഴുത്ത് നിര്‍ത്തിയത്.
മാതൊരുഭാഗന്‍ പിന്‍വലിക്കേണ്ടതില്ലെന്ന് ഈ വര്‍ഷം ജൂലൈയില്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കോടതി വിധിയോടെ താന്‍ എഴുത്തില്‍ വീണ്ടും സജീവമാകുമെന്ന് പെരുമാള്‍ മുരുകന്‍ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ 20 മാസമായി കവിതകളല്ലാതെ മറ്റൊന്നും തനിക്ക് എഴുതാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിയെ എഴുത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണെന്നും പെരുമാള്‍ മുരുകന്‍ വ്യക്തമാക്കി.
Adjust Story Font
16