Quantcast

ജിഗിഷ ഘോഷ് വധം: രണ്ട് പേര്‍ക്ക് വധശിക്ഷ

MediaOne Logo

Damodaran

  • Published:

    11 May 2018 1:38 PM GMT

ജിഗിഷ ഘോഷ് വധം: രണ്ട് പേര്‍ക്ക് വധശിക്ഷ
X

ജിഗിഷ ഘോഷ് വധം: രണ്ട് പേര്‍ക്ക് വധശിക്ഷ

2009ലാണ് കേസിന് ആസ്പദമായ സംഭവം. ഓഫീസില്‍ നിന്നും ദക്ഷിണ ഡല്‍ഹിയിലെ വസന്ത് വിഹാറിലെ വീട്ടിനു സമീപം കാബില്‍ വന്നിറങ്ങിയ ജിഗിഷയെ

ഐടി എക്സിക്യൂട്ടീവായിരുന്ന ജിഗിഷ ഘോഷിന്‍റെ വധവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പേര്‍ക്ക് വധശിക്ഷ. കേസിലെ മറ്റൊരു പ്രതിക്ക് ജീവിതാവസാനം വരെ ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്. 2009ലാണ് കേസിന് ആസ്പദമായ സംഭവം. ഓഫീസില്‍ നിന്നും ദക്ഷിണ ഡല്‍ഹിയിലെ വസന്ത് വിഹാറിലെ വീട്ടിനു സമീപം കാബില്‍ വന്നിറങ്ങിയ ജിഗിഷയെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജിഗിഷയുടെ മൃതദേഹം കണ്ടെത്തിയത്.

കേസില്‍ ആരോപണവിധേയരായ രവി കപൂര്‍, അമിത് ശുക്ല., ബല്‍ജിത്ത് സിങ് മാലിക് എനനിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. രവി കപൂറിനും അമിത് ശുക്ലക്കുമാണ് കോടതി വധശിക്ഷ വിധിച്ചത്.

TAGS :

Next Story