വിമര്‍ശകര്‍ക്കെതിരെ അപകീര്‍ത്തി കേസ്; ജയലളിതക്കെതിരെ സുപ്രീം കോടതി
വിമര്‍ശകര്‍ക്കെതിരെ അപകീര്‍ത്തി കേസ്; ജയലളിതക്കെതിരെ സുപ്രീം കോടതി
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ 200ലധികം അപകീര്‍ത്തി കേസുകളാണെടുത്തത്. ഡിഎംകെ ഉള്‍പ്പെടെയുള്ള മുഖ്യ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ 85 കേസുകളും 55 കേസുകള്‍ മാധ്യമങ്ങള്‍ക്കെതിരെയും
വിമര്‍ശകര്‍ക്കെതിരെ അപകീര്‍ത്തി കേസ് നല്‍കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ വിമര്‍ശിച്ച് സുപ്രീംകോടതി. ‘പൊതുപ്രവര്‍ത്തകയാണെന്ന കാര്യം നിങ്ങള്‍ മറക്കരുത്, അതിനാല്‍ വിമര്‍ശനങ്ങളെ നേരിടാന്‍ പഠിക്കണം’ എന്ന് സുപ്രീംകോടതി ജയലളിതയെ താക്കീത് ചെയ്തു. അപകീര്‍ത്തി കേസുകള്‍ക്കായി സംസ്ഥാന സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഏക സംസ്ഥാനമാണ് തമിഴ്‌നാടെന്നും കോടതി കുറ്റപ്പെടുത്തി. അപകീര്‍ത്തി കേസിനെതിരെ പ്രതിപക്ഷ നേതാവ് വിജയ്കാന്ത് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ജയലളിതക്കെതിരെയുള്ള കോടതിയുടെ പരാമര്‍ശം. കേസില്‍ സെപ്തംബര്‍ 22ന് കോടതി വീണ്ടും വാദം കേള്‍ക്കും.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ 200ലധികം അപകീര്‍ത്തി കേസുകളാണെടുത്തത്. ഡിഎംകെ ഉള്‍പ്പെടെയുള്ള മുഖ്യ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ 85 കേസുകളും 55 കേസുകള്‍ മാധ്യമങ്ങള്‍ക്കെതിരെയും. ജയലളിതയെ അപകീര്‍ത്തി പെടുത്തിയെന്ന് ആരോപിച്ച് 28 കേസുകള്‍ വിജയകാന്തിനെതിരെ മാത്രം ഉണ്ട്.
Adjust Story Font
16