Quantcast

കശ്മീര്‍ പ്രശ്നപരിഹാരത്തിന് വാജ്പേയ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടരണമെന്ന് മോദിയോട് മെഹബൂബ മുഫ്തി

MediaOne Logo

Khasida

  • Published:

    11 May 2018 10:46 AM

കശ്മീര്‍ പ്രശ്നപരിഹാരത്തിന് വാജ്പേയ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടരണമെന്ന് മോദിയോട് മെഹബൂബ മുഫ്തി
X

കശ്മീര്‍ പ്രശ്നപരിഹാരത്തിന് വാജ്പേയ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടരണമെന്ന് മോദിയോട് മെഹബൂബ മുഫ്തി

സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ വിഘടനവാദികള്‍ സര്‍ക്കാരിനെ സഹായിക്കണമെന്ന്

കശ്മീര്‍ പ്രശ്നപരിഹാരത്തിന് വാജ്പേയ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടരണമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ വിഘടനവാദികള്‍ സര്‍ക്കാരിനെ സഹായിക്കണമെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മെഹബൂബ അഭ്യര്‍ത്ഥിച്ചു. കശ്മീരിലെ കര്‍ഫ്യൂ അന്പതാം ദിവസവും തുടരുകയാണ്.

കശ്മീരിലെ സംഘര്‍ഷത്തിന് അയവില്ലാത്ത പശ്ചാത്തലത്തിലാണ് മെഹബുബ മുഫ്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച പ്രശ്നപരിഹാര നടപടികള്‍ തുടരണമെന്ന് മെഹബൂബ ആവശ്യപ്പെട്ടു. കശ്മീരിന്റെ കാര്യത്തില്‍ പാകിസ്താന് യാതൊരു അവകാശവുമില്ലെന്നും പാകിസ്താന്‍ പ്രശ്നങ്ങള്‍ ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണെന്നും മെഹബൂബ പറഞ്ഞു. സമാധാനം ഉണ്ടാകണമെന്നാഗ്രഹിക്കുന്ന എല്ലാവരുമായി ചര്‍ച്ച നടത്തും. സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ മെഹബൂബ വിഘടനവാദികളുടെ സഹായം അഭ്യര്‍ത്ഥിച്ചു

കശ്മീരിലെ കര്‍ഫ്യൂ അമ്പതാം ദിവസവും തുടരുകയാണ്. അനന്തനാഗ് പട്ടണത്തില്‍ കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്. കര്‍ഫ്യൂ ലംഘിച്ച് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് വിഘടനവാദ നേതാക്കളെ കസ്റ്റഡിയിലെടുത്തു. 50 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 71 പേര്‍ കൊല്ലപ്പെട്ടു.

TAGS :

Next Story