Quantcast

കശ്മീരിലെ സമാധാനം യുവാക്കളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമം: മോദി

MediaOne Logo

Sithara

  • Published:

    11 May 2018 6:04 PM GMT

കശ്മീരിലെ സമാധാനം യുവാക്കളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമം: മോദി
X

കശ്മീരിലെ സമാധാനം യുവാക്കളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമം: മോദി

കശ്മീരില്‍ പൊലിയുന്ന ഓരോ ജീവനും രാജ്യത്തിന് നഷ്ടമാണെന്നും മോദി

കശ്മീരിലെ സമാധാനാന്തരീക്ഷം യുവാക്കളെ ഉപയോഗിച്ച് തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അവര്‍ ഒരു ദിവസം ഉത്തരം പറയേണ്ടിവരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരില്‍ പൊലിയുന്ന ഓരോ ജീവനും രാജ്യത്തിന്റെ നഷ്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഒളിമ്പിക്സിലെ ഇന്ത്യന്‍ പ്രകടനം പരാമര്‍ശിച്ചാണ് ഇത്തവണത്തെ പ്രധാനമന്ത്രി മന്‍കി ബാത്ത് ആരംഭിച്ചത്. ഒളിമ്പിക്സില്‍ മികച്ച വിജയം നേടിയ വനിതകളെ അഭിനന്ദിച്ച പ്രധാനമന്ത്രി കായിക രംഗത്ത് മികച്ച നേട്ടം കൈവരിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ഇതിനായി സംസ്ഥാനങ്ങള്‍ മാര്‍ഗരേഖ തയ്യാറാക്കണമെന്നും നിര്‍ദേശിച്ചു. ഒളിമ്പിക്സില്‍ മികച്ച വിജയം നേടിയ പി വി സിന്ധുവിന്റെ കോച്ചായ പി ഗോപീചന്ദിനെയും അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി മറന്നില്ല.

പ്രഭാഷണത്തിന്റെ അവസാനഭാഗത്താണ് കശ്മീരിലെ നിലവിലെ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചത്. കശ്മീരില്‍ മരിച്ചുവീഴുന്നത് സൈനികനായാലും സാധാരണക്കാരനായാലും രാജ്യത്തിന് വലിയ നഷ്ടമാണ്. യുവാക്കളെ സംഘര്‍ഷത്തിലേക്ക് നയിച്ച് കശ്മീരിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ ചെയ്തികള്‍ക്ക് ഉത്തരം പറയേണ്ടിവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത മാസം വിശുദ്ധയായി പ്രഖ്യാപിക്കാനിരിക്കുന്ന മദര്‍ തരേസക്കും പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. ഗണോശോത്സവത്തെ തുടര്‍ന്ന് ഉണ്ടാകാനിടയുള്ള മലിനീകരണം ഒഴിവാക്കണമെന്നും ക്ലീന്‍ ഗംഗ പദ്ധതിക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

TAGS :

Next Story