ഇന്ത്യ – പാക് സംഘര്‍ഷം; പേടിയോടെ അതിര്‍ത്തിയിലെ ജനങ്ങള്‍
ഇന്ത്യ – പാക് സംഘര്‍ഷം; പേടിയോടെ അതിര്‍ത്തിയിലെ ജനങ്ങള്‍
ജമ്മുകശ്മീരിന് പുറമെ, പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലുമുണ്ട് സമാനമായ കാഴ്ചകള്‍.
ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ ആക്രമണം നടത്തിയതോടെ ഭയപ്പാടിലാണ് രാജ്യത്തിന്റെ അതിര്‍ത്തികളില്‍ താമസിക്കുന്നവര്‍. അധികൃതരുടെ നിര്‍ദേശത്തിന് മുന്‍പ് തന്നെ യുദ്ധഭീതി യില്‍ പലരും വീടുവിട്ടിറങ്ങി. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നുള്ള കാഴ്ചയാണിത്. രക്ഷാമാര്‍ഗ്ഗത്തിനായി രവി നദിയിലൂടെ താല്‍ക്കാലിക പാലം ഉണ്ടാക്കുകയാണ് ഇവര്‍.
ജമ്മുകശ്മീരിന് പുറമെ, പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലുമുണ്ട് സമാനമായ കാഴ്ചകള്‍. പാകിസ്താനില്‍ഇന്ത്യയുടെ മിന്നലാക്രമണത്തോടെ നിയന്ത്രണ രേഖയുടെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുനവരെ ഒഴിപ്പിച്ച് തുടങ്ങി. ഇതിന് മുന്‍പ് തന്നെ യുദ്ധ ഭീതിയില്‍ പലരും വീടു വിട്ടിറങ്ങിയിരുന്നു. കൂടെക്കരുതേണ്ടവയെല്ലാം ഒരുക്കി വീടുവിട്ടിറങ്ങുമ്പോഴും ഉളളില്‍ ഭയാശങ്കയാണ്. അതിര്‍ത്തിയിലുള്ളവര്‍ക്കായി പലയിടങ്ങളിലുമായി ക്യാമ്പുകളും ഉയര്‍ന്നു
Adjust Story Font
16