ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ നീതിക്കുവേണ്ടി മരണം വരെ പോരാടുമെന്ന് സാകിയ ജാഫ്രി
ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ നീതിക്കുവേണ്ടി മരണം വരെ പോരാടുമെന്ന് സാകിയ ജാഫ്രി
പതിനാല് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലും യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ലെന്ന് സാകിയ ജാഫ്രി പറഞ്ഞു. എങ്കിലും മരണം വരെ പോരാട്ടം തുടരും.
ഗുജറാത്ത് വംശഹത്യാ കാലത്ത് നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ നീതിക്കുവേണ്ടി മരണം വരെ പോരാടുമെന്ന് കൂട്ടക്കൊലക്കിരയായ കോണ്‍ഗ്രസ് എം പി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി. പ്രധാനമന്ത്രി നരേന്ദ്രമോദി ഭരിക്കുന്ന കാലത്ത് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും സാകിയ ജാഫ്രി പറഞ്ഞു. പോപുലര്‍ ഫ്രണ്ട് കോഴിക്കോട് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ് 2002 ഫെബ്രുവരി 28 ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്നത്. ഭൂരിഭാഗം മുസ്ലിംകള്‍ താമസിക്കുന്ന സൊസൈറ്റിയില്‍ ഇഹ്‌സാന്‍ ജാഫ്രി അടക്കം 69 പേരെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പതിനാല് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലും യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ലെന്ന് സാകിയ ജാഫ്രി പറഞ്ഞു. എങ്കിലും മരണം വരെ പോരാട്ടം തുടരും.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കെ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല. കോണ്‍ഗ്രസ് അടക്കമുള്ളവര്‍ കേസില്‍ ഒരു സഹായവും നല്‍കിയില്ലെന്നും സാകിയ ജാഫ്രി പറഞ്ഞു. പി സി ജോര്‍ജ് എം എല്‍ എ, പ്രമുഖ എഴുത്തുകാരായ ആനന്ദ് ടെല്‍തുംദെ, യോഗേഷ് മാസ്റ്റര്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു. നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം എന്ന തലക്കെട്ടിലാണ് പോപുലര്‍ ഫ്രണ്ട് സമ്മേളനം സംഘടിപ്പിച്ചത്.
Adjust Story Font
16