ബിഹാറിലെ മദ്യനിരോധനം ശരിവെച്ച് സുപ്രീം കോടതി
ബിഹാറിലെ മദ്യനിരോധനം ശരിവെച്ച് സുപ്രീം കോടതി
കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മദ്യനിരോധനം
ബിഹാറിലെ മദ്യനിരോധനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. പട്‌ന ഹൈക്കോടതി വിധിയ്‌ക്കെതിരെ ബിഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. സെപ്തംബര്‍ 30നാണ് ഹൈക്കോടതി ബീഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനിരോധനം റദ്ദാക്കിയത്. മദ്യനിരോധനം നിയമവിരുദ്ധമാണെന്നായിരുന്നു ഹൈക്കോടതി ഭാഷ്യം. എന്നാല്‍ നിരോധനം പൗരസ്വാതന്ത്ര്യത്തിന് എതിരല്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി കീഴ്‌ക്കോടതിയുടെ വിധി റദ്ദാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മദ്യനിരോധനം.
Adjust Story Font
16