Quantcast

ജഡ്ജിമാരുടെ ഫോൺ സംഭാഷണങ്ങൾ കേന്ദ്രം ചോർത്തുന്നതായി കെജ്‍രിവാള്‍

MediaOne Logo

Ubaid

  • Published:

    11 May 2018 8:05 AM GMT

ജഡ്ജിമാരുടെ ഫോൺ സംഭാഷണങ്ങൾ കേന്ദ്രം ചോർത്തുന്നതായി കെജ്‍രിവാള്‍
X

ജഡ്ജിമാരുടെ ഫോൺ സംഭാഷണങ്ങൾ കേന്ദ്രം ചോർത്തുന്നതായി കെജ്‍രിവാള്‍

രാജ്യത്തെ ജഡ്ജിമാരുടെ ഫോൺ കോളുകൾ കേന്ദ്രസർക്കാർ ചോർത്തുന്നുവെന്ന് കെജ്‍രിവാൾ ആരോപണമുന്നയിച്ചിരുന്നു

രാജ്യത്തെ ജഡ്ജിമാരുടെ ഫോൺ സംഭാഷണങ്ങൾ കേന്ദ്രം ചോർത്തുന്നതായുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ആരോപണം നിഷേധിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണെന്നും ശക്‌തമായി നിഷേധിക്കുന്നതായും കേന്ദ്രമന്ത്രി അറിയിച്ചു.

രാജ്യത്തെ ജഡ്ജിമാരുടെ ഫോൺ കോളുകൾ കേന്ദ്രസർക്കാർ ചോർത്തുന്നുവെന്ന് കെജ്‍രിവാൾ ആരോപണമുന്നയിച്ചിരുന്നു. ഇത് അനുവദിക്കാൻ പാടില്ലെന്നും ജഡ്ജിമാർ തെറ്റായ കാര്യങ്ങൾ ചെയ്യുന്നുവെന്നു സംശയം തോന്നിയാൽ അതിനു തടയിടാൻ നിയമപരമായ വഴി തേടണമെന്നും മറിച്ചുള്ളവ ജനാധിപത്യത്തിനു വിരുദ്ധമാണെന്നും കെജ്‍രിവാൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ പങ്കെടുത്ത ചടങ്ങിൽവച്ചായിരുന്നു കെജ്‍രിവാളിന്റെ ആരോപണം. രവിശങ്കർ പ്രസാദ് ചടങ്ങിൽവച്ചുതന്നെ മറുപടിയും നൽകി.

TAGS :

Next Story