രാജ്യദ്രോഹികള്‍ ജെഎന്‍യുവില്‍ അല്ല; നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത്: ഷെഹ്‍ല
രാജ്യദ്രോഹികള്‍ ജെഎന്‍യുവില്‍ അല്ല; നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത്: ഷെഹ്‍ല
ഗൂഗിള്‍ മാപ്പില്‍ രാജ്യദ്രോഹികളെന്ന് തിരഞ്ഞാല്‍ ജെഎന്‍യു സര്‍വകലാശാല കാണിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്.
ഗൂഗിള്‍ മാപ്പില്‍ രാജ്യദ്രോഹികളെന്ന് തിരഞ്ഞാല്‍ ജെഎന്‍യു സര്‍വകലാശാല കാണിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. യഥാര്‍ത്ഥ രാജ്യദ്രോഹികള്‍ ജെഎന്‍യുവിലല്ല നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്താണെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്‍റ് ഷെഹ്‌ല റാഷിദ് പ്രതികരിച്ചു. ഫേസ് ബുക്കിലാണ് ഷെഹ്‍ലയുടെ പ്രതികരണം.
ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്നവരുടെ അഭിപ്രായം കൂടി പരിഗണിക്കാറുണ്ട്. ഇടതുപക്ഷക്കാര്‍ എന്ന് തിരഞ്ഞാലും ഗൂഗിള്‍ ലൊക്കേഷനില്‍ ജെഎന്‍യു കാണാം. ജെഎന്‍യു വിഷയം സംബന്ധിച്ച വാര്‍ത്തകളില്‍ രാജ്യദ്രോഹ പരാമര്‍ശം കടന്നുവന്നതുകൊണ്ടാണ് ഇപ്പോള്‍ രാജ്യദ്രോഹികളെന്ന് തിരഞ്ഞാല്‍ ജെഎന്‍യു എന്ന് കാണിക്കുന്നത്. അല്ലെങ്കിലും ആരാണ് ഗൂഗിള്‍ മാപ്പില്‍ രാജ്യദ്രോഹികളെ തിരയുന്നത്? രാജ്യദ്രോഹികള്‍ ആര്‍എസ്എസ് ആസ്ഥാനത്താണെന്ന് എല്ലാവര്‍ക്കും അറിയുന്നകാര്യമാണെന്നും ഷെഹ്‍ല പ്രതികരിച്ചു.
ഗൂഗിള്‍ അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. സാങ്കേതിക പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ഷെഹ്‍ല ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
Statement on the Google map issue: Spoke to the authorities at Google. They have said that it's a bug and will be fixed...
Posted by Shehla Rashid on Friday, March 25, 2016
Adjust Story Font
16