പ്രതിപക്ഷം തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് മോദി
പ്രതിപക്ഷം തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് മോദി
നോട്ട് അസാധുവാക്കല്‍ ഭീകരര്‍ക്കും നക്സലുകള്‍ക്കും തിരിച്ചടിയായെന്ന് പ്രധാനമന്ത്രി
നോട്ട് നിരോധത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീരുമാനം പ്രതിപക്ഷത്തെ വേദനിപ്പിച്ചു. അതുകൊണ്ടാണ് പാര്‍ലമെന്‍റില്‍ ചര്‍ച്ചക്ക് തയ്യാറാകാത്തതെന്ന് ഗുജറാത്തിലെ ദീസയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ ഭീകരര്‍ക്കും നക്സലുകള്‍ക്കും തിരിച്ചടിയായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്‍റില്‍ മറുപടി പറയാനും ചര്‍ച്ചയില്‍ മുഴുവന്‍ സമയവും ഇരിക്കാനും തയ്യാറാകാത്തതില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിക്കവെയാണ് മറുപടിയുമായി പ്രധാനമന്ത്രി രംഗത്തെത്തിയരിക്കുന്നത്. തന്‍റെ തീരുമാനം പ്രതിപക്ഷത്തെ വേദനിപ്പിച്ചു. അവര്‍ ഭയപ്പെട്ടു. അതിനാലാണ് പാര്‍ലമെന്‍റില്‍ ചര്‍ച്ചക്ക് തയ്യാറാകാത്തതും തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തെതുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നോട്ട് സാധുവാക്കല്‍ പാവപ്പെട്ടവരെ ശക്തിപ്പെടുത്തി. 100 രൂപയുടെ മൂല്യവും ശക്തിയും വര്‍ധിച്ചു. കള്ളപ്പണക്കാരെ കുടുക്കി. ഇപ്പോഴത്തെ ബുദ്ധുമുട്ടുകള്‍ നേരത്തെ പറഞ്ഞപോലെ 50 ദിവസം കൊണ്ട് തന്നെ തീരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യനന്മക്കായി കടുത്ത തീരുമാനമെടുത്ത തന്നെ ആശിവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
Adjust Story Font
16