Quantcast

കടം 9000 കോടി; ബാങ്കുകള്‍ക്ക് 4000 കോടി നല്‍കാമെന്ന് വിജയ് മല്യ

MediaOne Logo

admin

  • Published:

    11 May 2018 9:35 PM GMT

കടം 9000 കോടി; ബാങ്കുകള്‍ക്ക് 4000 കോടി നല്‍കാമെന്ന് വിജയ് മല്യ
X

കടം 9000 കോടി; ബാങ്കുകള്‍ക്ക് 4000 കോടി നല്‍കാമെന്ന് വിജയ് മല്യ

വായ്പയിനത്തില്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള തുകയില്‍ 4000 കോടി സെപ്റ്റംബറില്‍ നല്‍കാമെന്ന് വിജയ് മല്യ സുപ്രീം കോടതിയെ അറിയിച്ചു.

വായ്പയിനത്തില്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള തുകയില്‍ 4000 കോടി സെപ്റ്റംബറില്‍ നല്‍കാമെന്ന് വിജയ് മല്യ സുപ്രീം കോടതിയെ അറിയിച്ചു. ബാങ്കുകളുമായി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുള്ളതെന്നാണ് മല്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ കോടതി ബാങ്കുകളുടെ മറുപടി ആരാഞ്ഞിട്ടുണ്ട്. 17 ബാങ്കുകള്‍ക്കായി 9000 കോടി രൂപയാണ് മല്യ വായ്പയിനത്തില്‍ നല്‍കാനുള്ളത്.

കടം തിരിച്ചുപിടിക്കാന്‍ ബാങ്കുകളുടെ സംയുക്ത നീക്കത്തിനിടെ ഈ മാസം ആദ്യമാണ് മല്യ രാജ്യംവിട്ടത്. ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കെയായിരുന്നു മല്യയുടെ ഈ രക്ഷപെടല്‍. ഇപ്പോള്‍ ലണ്ടനിലെ ആഢംബര വസതിയിലാണ് മല്യയുടെ സുഖവാസം. ലണ്ടനിലിരുന്ന് അഭിഭാഷകര്‍ വഴിയാണ് ഒത്തുതീര്‍പ്പിന് മല്യ കരുനീക്കം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതിന് മുംബൈയില്‍ എത്തണമെന്ന് അധികൃതര്‍ രണ്ടു തവണ നിര്‍ദേശം നല്‍കിയെങ്കിലും മല്യ ഇന്ത്യയിലേക്ക് വരാന്‍ വിസമ്മതിക്കുകയായിരുന്നു. 4000 കോടി രൂപ സെപ്തംബറിനകം തിരിച്ചടക്കാന്‍ തയാറാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച അഭിഭാഷകരോട് മല്യ എന്നാണ് ഇന്ത്യയിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നതെന്ന് ജഡ്ജി ചോദിച്ചു. എന്നാല്‍ മല്യയുമായി വീഡിയോ കോണ്‍ഫറന്‍സില്‍ ബന്ധപ്പെടാമെന്നും അടിയന്തരമായി അദ്ദേഹം ഇന്ത്യയിലേക്ക് എത്തേണ്ട കാര്യമില്ലെന്നും അഭിഭാഷകര്‍ മറുപടി നല്‍കി. മല്യയെ പിടികിട്ടാപ്പുള്ളിയായി പരിഗണിക്കരുതെന്നും അഭിഭാഷകര്‍ പറഞ്ഞു.

TAGS :

Next Story