Quantcast

പശ്ചിമബംഗാളില്‍ 72 ശതമാനം പോളിങ്

MediaOne Logo

admin

  • Published:

    11 May 2018 3:09 AM GMT

പശ്ചിമബംഗാളില്‍ 72 ശതമാനം പോളിങ്
X

പശ്ചിമബംഗാളില്‍ 72 ശതമാനം പോളിങ്

പശ്ചിമബംഗാളില്‍ 31 സീറ്റിലും അസമില്‍ 61 സീറ്റുകളിലേക്കുമാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നട‌ന്നത്

അസമിലെയും പശ്ചിമബംഗാളിലെയും രണ്ടാം ഘട്ടവേട്ടെടുപ്പ് അവസാനിച്ചു. പശ്ചിമബംഗാളില്‍ 72 ശതമാനവും അസമില്‍ 70 ശതമാനവും പൊളിങ് രേഖപ്പെടുത്തി. പശ്ചിമബംഗാളില്‍ 31 സീറ്റിലും അസമില്‍ 61 സീറ്റുകളിലേക്കുമാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നട‌ന്നത്
അസമിലെ 61 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ വെസ്റ്റ്‌ മിഡ്നാപൂർ, ബങ്കുര, ബർധ്വൻ എന്നീ ജില്ലകളിലെ 31 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. ഇരു സംസ്ഥാനങ്ങളിലും രണ്ടാംഘട്ടത്തിലും മികച്ച പൊളിങ് രേഖപ്പെടുത്തി. എന്നാല്‍ അസമിലും പശ്ചിമബംഗാളിലും പലയിടത്തും സംഘര്‍ഷമുണ്ടായി. അസമിലെ ബര്‍പെത്തയില്‍ സിആര്‍പിഎഫുമായുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കുകയും 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പശ്ചിമബംഗാളില്‍ നിരവധി സ്ഥലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- സി.പി.എം സംഘര്‍ഷം ഉണ്ടായി. സി.പി.എം പൊളിങ് ഏജന്റടക്കം 5 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.

ബംഗാളില്‍ പൊളിങ് ബുത്തിന് സമീപത്തുനിന്ന് ബോംബുകള്‍ കണ്ടെത്തുകയും തോക്കുകൈവശം വെച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അസമിലെ ഡിസ്പൂരില്‍ വോട്ട് രേഖപ്പെടുത്തി. മുന്‍ മുഖ്യമന്ത്രിയും അസം ഗണപരിഷത്ത് നേതാവുമായ പ്രഫുല മെഹന്ത എ.ഐ.യു.ഡി.എഫ് നേതാവ് ബദറുദ്ദീന്‍ അജ്മല്‍ എന്നിവരാണ് ഇന്ന് അസമില്‍ ജനവിധി തേ‌ടിയവരില്‍ പ്രമുഖര്‍. വിഘടനവാദ, മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ ഭീഷണിയുള്ളതിനാല്‍ ഇരുസംസ്ഥാനത്തും വലിയ സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തോടെ അസമിലെ തെരഞ്ഞെ‌ടുപ്പ് അവസാനിച്ചു. ബംഗാളില്‍ 7 ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ അസമില്‍ 78.06 ശതമാനവും ബംഗാളില്‍ 80 ശതമാനവും പൊളിങ് രേഖപ്പെ‌ടുത്തിയിരുന്നു.

TAGS :

Next Story