കള്ളപ്പണവിവാദം: അമിതാഭ് ബച്ചനെതിരെ കൂടുതല്‍ തെളിവുകള്‍
കള്ളപ്പണവിവാദം: അമിതാഭ് ബച്ചനെതിരെ കൂടുതല്‍ തെളിവുകള്‍
ബഹാമസിലും, ബ്രിട്ടീഷ് വിര്‍ജിന്‍സ് ദ്വീപുകളിലുമുള്ള നാല് ഷിപ്പിംഗ് കമ്പനികളുടെ ഡയറക്ടറായി അമിതാ ബച്ചന്‍ പ്രവര്‍ത്തിച്ചു എന്നതിന്റെ രേകഖളാണ് പുറത്ത് വന്നത്.
ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, വിദേശരാജ്യങ്ങളില്‍ നിയമ വിരുദ്ധമായി കമ്പനികള്‍ രൂപീകരിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന പാനമ രേഖകളിലെ ആരോപണങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. ബഹാമസിലും, ബ്രിട്ടീഷ് വിര്‍ജിന്‍സ് ദ്വീപുകളിലുമുള്ള നാല് ഷിപ്പിംഗ് കമ്പനികളുടെ ഡയറക്ടറായി അമിതാ ബച്ചന്‍ പ്രവര്‍ത്തിച്ചു എന്നതിന്റെ രേകഖളാണ് പുറത്ത് വന്നത്.
ബഹാമസില്‍ രജിസ്റ്റര്‍ ചെയ്ത ട്രാമ്പ് ഷിപ്പിംഗ് ലിമിറ്റഡ്, ലേഡി ഷിപ്പിംഗ് ലിമിറ്റഡ്, ട്രഷര്‍ ഷിപ്പിംഗ് ലമിറ്റഡ്, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്ത സീ ബള്‍ക്ക് ഷിപ്പിംഗ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഡയറക്ടറായി അമിതാബ് ബച്ചന്‍ പ്രവര്‍ത്തിച്ചു എന്ന് പാനമ രേഖകള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച്, തന്റെ പേര് ആരോ ദുരുപയോഗം ചെയ്തതായിരിക്കുമെന്നായിരുന്നു അമിതാബ് ബച്ചന്‍ പ്രതികരിച്ചത്.
ഇതിന് പിന്നാലെയാണ്, ആരോപണം ശരിയെന്ന് തെളിയിക്കുന്ന പുതിയ രേഖകള്‍ പുറത്ത് വന്നത്. 1993 മുതല്‍ 96 വരെയുള്ള വര്‍ഷങ്ങള്‍ക്കിടയില്‍ ഈ നാല് കമ്പനികളുടെയും മാനേജിംഗ് ഡയറക്ടറായി അമിതാബ് ബച്ചന്‍ പ്രവര്‍ത്തിച്ചതിന്റെ രേഖകളാണ് പാനമ രേഖകളുടെ ഭാഗമായി പുറത്ത് വന്നത്. കമ്പനികളുടെ ഡയറക്ടര്‍മാരുടെ പേരുകള്‍ പ്രഖ്യാപിക്കുന് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് ഒരു രേഖ. ഡയറക്ടര്‍മാരില്‍ ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് അമിതാബ് ബച്ചന്റെ പേരാണ്.
1994 ഡിസംബറില്‍ ചേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗുകളില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ പകര്‍പ്പാണ് മറ്റൊന്ന്. അമിതാഭ് ബച്ചന്‍ ടെലഫോണ്‍ വഴി ഈ യോഗങ്ങളില്‍ പങ്കെടുത്തതായി രേഖകള്‍ വ്യക്തമാക്കുന്നു. നികുതി വെട്ടിക്കാന്‍ അവസരം നല്‍കുന്ന രാജ്യങ്ങളില്‍ കടലാസ് കമ്പനികള്‍ രൂപീകരിക്കാന്‍ സഹായിക്കുന്ന പനാമയിലെ നിയമ സ്ഥാപനം മൊസാക് ഫൊന്‍സേകയില്‍ നിന്ന് ശേഖരിച്ചതാണ് ഈ രേഖകളെല്ലാം. ഈ നാല് കമ്പനികളടക്കം, പാനമ രേഖകളില്‍ പേര് പരാമര്‍ശിക്കപ്പെട്ട വ്യക്തികള്‍ക്കെല്ലാം കടലാസ് കമ്പനികള്‍ രൂപീകരിച്ച് നല്‍കിയത് മൊസാഖ് ഫൊന്‍സേകയാണ്.
Adjust Story Font
16