Quantcast

അഖ്‍ലാഖിന്‍റെ  കുടുംബത്തിനെതിരെ ഗോവധത്തിന് കേസെടുക്കണമെന്ന് മഹാപഞ്ചായത്ത്

MediaOne Logo

admin

  • Published:

    11 May 2018 3:14 PM GMT

അഖ്‍ലാഖിന്‍റെ  കുടുംബത്തിനെതിരെ ഗോവധത്തിന് കേസെടുക്കണമെന്ന് മഹാപഞ്ചായത്ത്
X

അഖ്‍ലാഖിന്‍റെ  കുടുംബത്തിനെതിരെ ഗോവധത്തിന് കേസെടുക്കണമെന്ന് മഹാപഞ്ചായത്ത്

ഗോമാംസം കഴിച്ചെന്നാരോപിച്ച് ജനക്കൂട്ടം അടിച്ചു കൊന്ന മുഹമ്മദ് അഖ്‍ലാഖിന്‍റെ കുടുംബത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദാദ്രിയില്‍ സംഘ്പരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ മഹാപഞ്ചായത്ത് നടത്തി.

ഗോമാംസം കഴിച്ചെന്നാരോപിച്ച് ജനക്കൂട്ടം അടിച്ചു കൊന്ന മുഹമ്മദ് അഖ്‍ലാഖിന്‍റെ കുടുംബത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദാദ്രിയില്‍ സംഘ്പരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ മഹാപഞ്ചായത്ത് നടത്തി. നിരോധനാജ്ഞ ലംഘിച്ചാണ് ബിജെപി നേതാവ് സജ്ഞയ് റാണയുടെ നേതൃത്വത്തില്‍ ഗ്രാമവാസികളെ പങ്കെടുപ്പിച്ച് യോഗം സംഘടിപ്പിച്ചത്. അഖ്‍ലാഖ് വധത്തില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയ വിശാലിന്‍റെ പിതാവ് കൂടിയാണ് സഞ്ജയ് റാണ കൊല്ലപ്പെട്ട അഖ്‍ലാഖിന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസം ഗോമാംസം തന്നെയാണെന്ന വിവാദമായ പുതിയ ലാബ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അഖ്‍ലാഖിന്‍റെ കുടുംബത്തിനെതിരെ ഗോവധത്തിന് മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു. അഖ്‍ലാഖിന്‍റെ വീട്ടില്‍ ഗോമാംസം പാചകം ചെയ്യുന്നുണ്ടെന്ന് പൂജാരി ഉച്ചഭാഷിണിയില്‍ വിളിച്ചു പറഞ്ഞ ക്ഷേത്രാങ്കണത്തിലാണ് മഹാപഞ്ചായത്ത് നടന്നത്.. അതേ സമയം പുതിയ ലാബ് റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ പോകുമെന്ന് അഖ്‍ലാഖ് കുടുംബത്തിന്‍റെ അഭിഭാഷകന്‍ യൂസഫ് ഖാന്‍ അറിയിച്ചു. അഖ്‍ലാഖിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് ആദ്യ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ ആധികാരികതയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ചോദ്യം ചെയ്തു. നടത്തിയെന്നതാണ് ഗൌരവമുള്ള കാര്യമെന്നും കൊലപാതകത്തിന്നു പിന്നിലുള്ള ഉദ്ദേശ്യങ്ങളല്ല കൊലപാതകമാണ് ഗൌരവമര്‍ഹിക്കുന്ന കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ നിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെയാണ് ദാദ്രി.

TAGS :

Next Story