Quantcast

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം തുടരുന്നു

MediaOne Logo

Jaisy

  • Published:

    12 May 2018 7:37 AM GMT

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം തുടരുന്നു
X

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം തുടരുന്നു

ഷെല്ലാക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു

കശ്മീരിലെ പൂഞ്ച് അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിര്‍‌ത്തിയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സേന തിരിച്ചടിച്ചതോടെ മേഖലയില്‍ വെടിവെപ്പ് തുടരുകയാണ്.

പാകിസ്താന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ പ്രകോപനം. ഇന്ന് വെളുപ്പിന് മൂന്ന് മണിക്കാണ് പൂഞ്ച് ജില്ലയിലെ അതിര്‍ത്തി മേഖലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ലൈറ്റ് മെഷീന്‍ ഗണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യന്‍ സേന തിരിച്ചടിച്ചതോടെ ഷെല്ലാക്രമണം ശക്തമായി. മേഖലയിലെ ഗ്രാമവാസികളെ താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചു. 2015 സെപ്തംബറിലാണ് ഇതിന് മുന്പ് പൂഞ്ചില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍‌ 253 തവണയും നിയന്ത്രണരേഖയില്‍ 152 തവണയുമാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാക് വെടിവെപ്പില്‍ ഒരു വര്‍ഷത്തിനിടെ 16 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 71 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

TAGS :

Next Story