Quantcast

രോഹിതിന്‍റെ മരണം: പറഞ്ഞത് വിഴുങ്ങി സ്മൃതി ഇറാനി

MediaOne Logo

admin

  • Published:

    12 May 2018 2:27 PM GMT

രോഹിതിന്‍റെ മരണം: പറഞ്ഞത് വിഴുങ്ങി സ്മൃതി ഇറാനി
X

രോഹിതിന്‍റെ മരണം: പറഞ്ഞത് വിഴുങ്ങി സ്മൃതി ഇറാനി

രോഹിതിനും സുഹൃത്തുക്കള്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് താനല്ല, ഉദ്യോഗസ്ഥരാണ് കത്തയച്ചതെന്ന് സ്മൃതി ഇറാനി പറഞ്ഞു.

രോഹിത് വെമുലയുടെ ആത്മഹത്യ സംബന്ധിച്ച് ലോക്സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങിയാണ് രാജ്യസഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംസാരിച്ചത്. രോഹിതിനും സുഹൃത്തുക്കള്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് താനല്ല, ഉദ്യോഗസ്ഥരാണ് കത്തയച്ചതെന്നും സ്മൃതി ഇറാനി പറഞ്ഞു. അതേസമയം ജെഎന്‍യു വിഷയത്തില്‍ ലോക്സഭയില്‍ നല്‍കിയ അതേ മറുപടിയാണ് രാജ്യസഭയിലും ആവര്‍ത്തിച്ചത്.

രോഹിതിന്റെ ആശുപത്രിയിലെത്തിക്കാനും ഡോക്ടര്‍മാരെ കൊണ്ട് മരണം സ്ഥിരീകരിപ്പിക്കാനും പൊലീസിനെ അകത്ത് കടക്കാനും ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അനുവദിച്ചില്ലെന്ന് കഴിഞ്ഞ ദിവസം സ്മൃതി ഇറാനി ലോക്സഭയില്‍ ആരോപിച്ചിരുന്നു. മന്ത്രിയെന്ന നിലയില്‍ ലഭിക്കുന്ന എല്ലാ പരാതികളും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറാറുണ്ടെന്നും അത് മാത്രമേ രോഹിത് വെമുല വിഷയത്തില്‍ ചെയ്തിട്ടുള്ളൂവെന്നും മന്ത്രി പറ‍ഞ്ഞിരുന്നു. എന്നാല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്ക് മറുപടി പറയവേ ഈ കാര്യങ്ങളെല്ലാം ഒഴിവാക്കിയാണ് സ്മൃതി ഇറാനി സംസാരിച്ചത്. രോഹിത് വെമുല വിഷയത്തില്‍ മാനവവിഭവശേഷി മന്ത്രാലയം ഉദ്യോഗസ്ഥര്‍ അയച്ച കത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.

ഇടത് പാര്‍ട്ടികളുടെ ദലിത് നിലപാടിലെ ആത്മാര്‍ത്ഥത ചോദ്യം ചെയ്തുള്ള രോഹിതിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഉദ്ധരിച്ച് ഇടത്പക്ഷത്തെ മന്ത്രി വിമര്‍ശിച്ചു. രോഹിതിന്റെ മാതാവുമായി താന്‍ സംഭവം നടന്ന ഉടനെ തന്നെ സംസാരിച്ചുവെന്നും എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പ് ആഗ്രഹിക്കാത്തതിനാല്‍ ഇക്കാര്യം വെളിപ്പെടുത്തിയില്ലെന്നും പറഞ്ഞ് സ്മൃതി ഇറാനി നേരെ ജെഎന്‍യു വിഷയത്തിലേക്ക് കടക്കുകയായിരുന്നു. ജെഎന്‍യു വിഷയത്തില്‍ ലോക്സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു.

TAGS :

Next Story