തമിഴ്നാട്ടില്‍ ഭരണം നിയന്ത്രിക്കുന്നത് ഉദ്യോഗസ്ഥര്‍; കാവല്‍ മുഖ്യമന്ത്രി വേണമെന്ന് ആവശ്യം
തമിഴ്നാട്ടില്‍ ഭരണം നിയന്ത്രിക്കുന്നത് ഉദ്യോഗസ്ഥര്‍; കാവല്‍ മുഖ്യമന്ത്രി വേണമെന്ന് ആവശ്യം
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസം അനിശ്ചിതമായി നീളുമ്പോള്‍ സംസ്ഥാന ഭരണ സംവിധാനവും പ്രതിസന്ധിയിലേക്ക്.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസം അനിശ്ചിതമായി നീളുമ്പോള്‍ സംസ്ഥാന ഭരണ സംവിധാനവും പ്രതിസന്ധിയിലേക്ക്. ഉന്നത ഉദ്യോഗസ്ഥരുടെയും ജയലളിതയുമായി അടുത്ത വൃത്തങ്ങളുടെയും നിയന്ത്രണത്തിലാണ് ഭരണനിര്‍വഹണം നടന്നുപോകുന്നത്. ജയലളിത സുഖം പ്രാപിക്കുംവരെ കാവല്‍ മുഖ്യമന്ത്രിയെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
ജയലളിത ആശുപത്രിയിലായിട്ട് 12 ദിവസം പിന്നിടുന്നു. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ കാവേരി നദീജല തര്‍ക്കം ഒരുവശത്ത്, തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മറുവശത്ത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ജയലളിതയെ ചികിത്സിക്കുന്ന അപ്പോളോ ആശുപത്രിയില്‍ ഓരോ മണിക്കൂറിലും വന്നും പോയുമിരിക്കുന്നു. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ജയലളിതയുടെ രോഗം ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നാണ് എ ഐ ഡി എം കെ നേതൃത്വം അവകാശപ്പെടുന്നത്. കാവേരി തര്‍ക്കത്തില്‍ സംസ്ഥാനത്തിന്റെ നിലപാടുകള്‍ യഥാസമയം മുന്നോട്ടുവെക്കാന്‍ കഴിഞ്ഞത് അതിന് തെളിവായി അവര്‍ ഉന്നയിക്കുകയും ചെയ്യുന്നു.
നിലവില്‍ മുഖ്യമന്ത്രിയുടെ ഉപദേശകയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഷീല ബാലകൃഷ്ണനാണ് ഭരണചക്രം തിരിക്കുന്നതെന്നാണ് സംസാരം. രാഷ്ട്രീയ കാര്യങ്ങള്‍ ജയലളിതയുടെ ഉറ്റ തോഴി ശശികലയുടെ കൈകളിലും. എന്നാല്‍ സംസ്ഥാനം നാഥനില്ലാത്ത നിലയിലായെന്നും കാവല്‍ മുഖ്യമന്ത്രിയെ നിയമിക്കണമെന്നും ഡിഎംഡികെ നേതാവും ചലച്ചിത്ര നടനുമായ വിജയകാന്ത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രവും ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16