നോട്ടുകള്‍ അസാധുവാക്കിയ ദിവസം റിസര്‍വ് ബാങ്കിന്റെ കൈവശമുണ്ടായത് ആകെ വേണ്ടതിന്റെ നാലിലൊന്ന് മാത്രം
നോട്ടുകള്‍ അസാധുവാക്കിയ ദിവസം റിസര്‍വ് ബാങ്കിന്റെ കൈവശമുണ്ടായത് ആകെ വേണ്ടതിന്റെ നാലിലൊന്ന് മാത്രം
മുംബൈയിലെ ആക്ടിവിസ്റ്റായ അനില്‍ ഗല്‍ഗാലി കൊടുത്ത വിവരാവകാശ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി 1000, 500 രൂപാ നോട്ടുകള് അസാധുവാക്കിയ ദിവസം റിസര്‍വ് ബാങ്കിന്റെ കയ്യില്‍ ഉണ്ടായിരുന്നത് ആകെ വേണ്ട 20ലക്ഷം കോടി രൂപയുടെ നാലിലൊന്നു മാത്രം. 2000 രൂപയുടെ 4.94 ലക്ഷം കോടി രൂപയാണ് ബാങ്കിന്റെ കയ്യില്‍ ഉണ്ടായിരുന്നത്.
മുംബൈയിലെ ആക്ടിവിസ്റ്റായ അനില്‍ ഗല്‍ഗാലി കൊടുത്ത വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1000 രൂപ നോട്ടിന്റെ 9.13 ലക്ഷം കോടി രൂപയും 500 രൂപ നോട്ടിന്റെ 11.38 ലക്ഷം കോടി രൂപയും അതേസമയം ബാങ്കിന്റെ കയ്യിലുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2000രൂപയുടെ 2473 ദശലക്ഷം നോട്ടുകള്‍ അഥവാ 4.94 ലക്ഷം കോടി നോട്ടുകളാണ് നവംബര്‍ 8ന് റിസര്‍വ് ബാങ്കില്‍ ഉണ്ടായിരുന്നത്.
Adjust Story Font
16