Quantcast

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ ലയനം സംബന്ധിച്ച തീരുമാനം വൈകുന്നു

MediaOne Logo

Jaisy

  • Published:

    12 May 2018 4:41 AM GMT

വിമതപക്ഷ നേതാവ് ഒ.പനീർശെൽവം ഇന്ന് പ്രധാനമന്ത്രിയെ കാണും

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ ലയനം സംബന്ധിച്ച തീരുമാനം വൈകുന്നു. വിമതപക്ഷ നേതാവ് ഒ.പനീർശെൽവം ഇന്ന് പ്രധാനമന്ത്രിയെ കാണും. പാർട്ടി പിടിയ്ക്കാനായി ടി ടി വി ദിനകരൻ പ്രഖ്യാപിച്ച യാത്ര ഇന്ന് മധുരയിൽ തുടങ്ങും.

ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങിനായി കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയ പനീർശെൽവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് പതിന്നൊന്ന് മണിക്കാണ് സമയം അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പളനി സ്വാമി അന്ന് തന്നെ മോദിയെയും രാഷ്ട്രപതി ഉപരാഷ്ട്രപതി ബിജെപി നേതാക്കൾ എന്നിവരെയും കണ്ടിരുന്നു.

ലയന കാര്യത്തിൽ തീരുമാനമായിട്ടുണ്ടെങ്കിലും ലഭിയ്ക്കേണ്ട സ്ഥാനങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകാത്തതാണ് പ്രഖ്യാപനം വൈകാൻ കാരണം. ഒപി എസ് മോദി കൂടിക്കാഴ്ചയോടെ ഇത് പരിഹരിക്കപ്പെടുമെന്നാണ് സൂചന. അങ്ങിനെയെങ്കിൽ രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകും.

പാർട്ടി പിടിയ്ക്കാനായി ടിടിവി ദിനകരൻ പ്രഖ്യാപിച്ച തമിഴ്നാട് യാത്ര ഇന്ന് വൈകീട്ട് മധുരയിൽ നിന്ന് ആരംഭിയ്ക്കും. പാർട്ടിയിൽ നിന്ന് പുറത്താക്കൽ പ്രഖ്യാപിച്ച ശേഷം ദിനകരൻ നടത്തുന്ന ആദ്യ പൊതുപരിപാടിയാണിത്. തന്റെ പക്കലുള്ള ജയ ടിവി നമത് എം ജി ആർ പത്രം എന്നിവയിലൂടെ വ്യാപക പ്രചരണം നടത്തി ശക്തി തെളിയിക്കാനാണ് ദിനകരന്റെയും മന്നാർ കുടി കുടുംബത്തിന്റെയും ശ്രമം.

TAGS :

Next Story