കാണാതായ വ്യോമസേന വിമാനത്തിനായുള്ള തെരച്ചില്‍ മൂന്നാം ദിവസത്തിലേക്ക്
കാണാതായ വ്യോമസേന വിമാനത്തിനായുള്ള തെരച്ചില്‍ മൂന്നാം ദിവസത്തിലേക്ക്
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങള്‍ വിമാനത്തിന്റേതല്ലെന്ന് വ്യോമസേന
വ്യോമസേനയുടെ കാണാതായ എഎന്‍ 32 വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ വൈകീട്ടോടെ കാലാവസ്ഥ അനുകൂലമായതോടെ തെരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. സാറ്റലൈറ്റ് വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ പരിശോധന പുരോഗമിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ എട്ടു വിമാനങ്ങള്‍ നാല്‍പതോളം മണിക്കൂറാണ് ആദ്യ ഘട്ടത്തില്‍ തിരച്ചില്‍ നടത്തിയത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് തെരച്ചില്‍ താല്‍കാലികമായി നിര്‍ത്തി വെച്ചിരുന്നെങ്കിലും വീണ്ടും തുടങ്ങി. സാറ്റലൈറ്റ് ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ തെരച്ചില്‍ പുരോഗമിക്കുന്നത്. തെരച്ചിലിന്റെ ആദ്യ ദിവസം വിമാനത്തിന്റേതെന്ന് സംശയിക്കുന്ന ചില ഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും ഇക്കാര്യം സേന സ്ഥിരീകരിച്ചില്ല. ബംഗാള്‍ ഉള്‍ക്കടലിലെ സാറ്റലൈറ്റഅ പരിശോധനയിലും കാര്യമായ പുരോഗതിയില്ല. വിമാനം കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും എന്നാല്‍ കാലാവസ്ഥാ വ്യതിയാനം പ്രതിസന്ധിയാണെന്നും വ്യോമ സേന വിംഗ് കമാന്റര്‍ അനുപം ബാനര്‍ജീ പറയുന്നു.
വ്യോമസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും രണ്ട് വിമാനം വീതവും നാവികസേനയുടെ നാലു വിമാനങ്ങളുമാണ് ഇപ്പോള്‍ വ്യോമ നീരീക്ഷണം നടത്തുന്നത്. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റേതുമായി 17 കപ്പലുകളും ഒരു മുങ്ങിക്കപ്പലും തെരച്ചില്‍ സംഘത്തിലുണ്ട്. എന്നാല്‍ കാണാതായ എഎന്‍ 32 വിമാനത്തെക്കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിട്ടില്ല.
വെള്ളിയാഴ്ച രാവിലെ എട്ടേ മുക്കാലോടെയാണ് ചെന്നൈയില്‍ നിന്ന് പോര്‍ട്ട്ബ്ലയറിലേക്ക് 29 വൈമാനികരുമായി പുറപ്പെട്ട വ്യോമസേനയുടെ എ എന്‍ 32 വിമാനം അപ്രത്യക്ഷമായത്.
Adjust Story Font
16