Quantcast

മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വീടും ആനുകൂല്യവും നല്‍കേണ്ടതില്ലെന്ന് സുപ്രിം കോടതി

MediaOne Logo

Damodaran

  • Published:

    13 May 2018 2:37 AM GMT

മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വീടും ആനുകൂല്യവും നല്‍കേണ്ടതില്ലെന്ന് സുപ്രിം കോടതി
X

മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വീടും ആനുകൂല്യവും നല്‍കേണ്ടതില്ലെന്ന് സുപ്രിം കോടതി

ബംഗ്ലാവുകള്‍ കൈവശം വെച്ചിരിക്കുന്ന ഉത്തര്‍പ്രദേശിലെ ആറ് മുന്‍ മുഖ്യമന്ത്രിമാര്‍ രണ്ട് മാസത്തിനകം അവ ഒഴിയണമെന്നം....

മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വീടും ആനുകൂല്യങ്ങളും നല്‍കേണ്ടതില്ലെന്ന് സുപ്രിം കോടതി. അധികാരത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ സര്‍ക്കാര്‍ സൌകര്യങ്ങള്‍ തിരികെ നല്‍കണം. മുന്‍ മുഖ്യമന്ത്രിമാരെന്ന നിലയില്‍ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ കൈവശം വെച്ചിരിക്കുന്ന ഉത്തര്‍പ്രദേശിലെ ആറ് മുന്‍ മുഖ്യമന്ത്രിമാര്‍ രണ്ട് മാസത്തിനകം അവ ഒഴിയണമെന്നം സുപ്രിം കോടതി നിര്‍ദേശിച്ചു.

ഉത്തര്‍പ്രദേശിലെ ലക്നൌ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോക് പ്രഹാരി എന്ന സന്നദ്ധ സംഘടന 2004ല്‍ നല്‍കിയ ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിച്ച് കൊണ്ടാണ് സുപ്രിം കോടതിയുടെ സുപ്രധാന ഉത്തരവ്. ഉത്തര്‍പ്രദേശിലെ ആറ് മുന്‍ മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ ബംഗ്ലാവില്‍ താമസിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. ഹരജിയിലെ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് അനില്‍ ആര്‍ ദേവ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ ബംഗ്ലാവും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ടതില്ലെന്ന് ഉത്തരവിട്ടു.

അധികാരത്തില്‍ നിന്ന് ഒഴിയുന്നതോടെ മുഖ്യമന്ത്രിമാരെന്ന നിലയില്‍ അനുഭവിച്ചിരുന്ന സര്‍ക്കാര്‍ സൌകര്യങ്ങള്‍ തിരികെ നല്‍കണം. ഉത്തര്‍പ്രദേശിലെ ആറ് മുന്‍ മുഖ്യമന്ത്രിമാരും രണ്ട് മാസത്തിനകം സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിഞ്ഞ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, മുലായം സിംഗ് യാദവ്, മായാവതി,എന്‍ഡി തിവാരി,കല്യാണ്‍ സിംഗ് തുടങ്ങിയ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ലക്നൌവിലെ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ നഷ്ടമാകും. സുപ്രിം കോടതി ഉത്തരവോടെ രാജ്യത്തെ മറ്റ് മുന്‍ മുഖ്യമന്ത്രിമാര്‍ക്കും സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിഞ്ഞ് കൊടുക്കേണ്ടി വരും.

TAGS :

Next Story