Quantcast

അടുത്ത ഒളിമ്പിക്സിന് താരങ്ങളെ വാര്‍ത്തെടുക്കാന്‍ ആള്‍ദൈവത്തിന് സര്‍ക്കാര്‍ വക 50 ലക്ഷം

MediaOne Logo

Alwyn

  • Published:

    13 May 2018 1:42 AM GMT

അടുത്ത ഒളിമ്പിക്സിന് താരങ്ങളെ വാര്‍ത്തെടുക്കാന്‍ ആള്‍ദൈവത്തിന് സര്‍ക്കാര്‍ വക 50 ലക്ഷം
X

അടുത്ത ഒളിമ്പിക്സിന് താരങ്ങളെ വാര്‍ത്തെടുക്കാന്‍ ആള്‍ദൈവത്തിന് സര്‍ക്കാര്‍ വക 50 ലക്ഷം

ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആൾ ദൈവവുമായ റാം റഹിം സിങിന്​ കായിക വികസനത്തിനെന്നപേരിൽ 50 ലക്ഷം രൂപ അനുവദിച്ച ഹരിയാന കായിക മന്ത്രി അനിൽ വിജ് വിവാദത്തിൽ.

ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആൾ ദൈവവുമായ റാം റഹിം സിങിന്​ ഹരിയാന സര്‍ക്കാരിന്റെ വക 50 ലക്ഷം രൂപ അനുവദിച്ചു. കായിക വികസനത്തിനെന്നപേരിലാണ് 50 ലക്ഷം രൂപ അനുവദിച്ചത്. ഹരിയാന കായിക മന്ത്രി അനിൽ വിജാണ് ഇതിനു പിന്നില്‍. സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്ന്​ പണം അനുവദിച്ചത്​. അടുത്ത ഒളിമ്പിക്സിന് കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിനായാണ് ആള്‍ ദൈവത്തിന് 50 ലക്ഷം രൂപ നല്‍കിയത്. കബഡി, ഖോ–ഖോ, ഗുസ്​തി എന്നീ ഇനങ്ങളുടെ പ്രോത്സാഹനത്തിനാണ്​ പണം അനുവദിച്ചത്​. അടുത്ത ഒളിമ്പിക്സിന്​ താരങ്ങളെ പരിശീലിപ്പിക്കാൻ ഫണ്ട്​ സഹായകമാവുമെന്ന്​ കായിക മന്ത്രി അനിൽ വിജ് പറഞ്ഞു. അടുത്ത ഒളിമ്പിക്സിൽ ഈ സ്ഥാപനത്തിൽ നിന്നുള്ള കളിക്കാർ രാജ്യത്തിന്​ വേണ്ടി മെഡൽ നേടുമെന്ന്​ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. റാം റഹിം, തിരംഗ റുമാൽ ചു എന്ന കായിക ഇനം വികസിപ്പിച്ചതാണ് കായികമന്ത്രിയെ ആകര്‍ഷിച്ചത്​. ദേര സച്ചയിൽ ഒഴികെ​ ദേശീയ, അന്തർദേശീയ തലങ്ങളിൽ മത്സര ഇനമായി തിരംഗ റുമാൽ ചു അംഗീകരിക്കപ്പെട്ടിട്ടില്ല. ആഢംബര ജീവിതം നയിക്കുന്ന ദേര സച്ച തലവൻ, മെസഞ്ചർ ഓഫ്​ ഗോഡ്​ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്​. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ഇത്രയും ഭീമമായ തുക ദേര സച്ച സൌദ തലവന് കൈമാറിയതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്.

TAGS :

Next Story