Quantcast

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ സംഘര്‍ഷാവസ്ഥ

MediaOne Logo

admin

  • Published:

    13 May 2018 9:03 PM GMT

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ സംഘര്‍ഷാവസ്ഥ
X

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ സംഘര്‍ഷാവസ്ഥ

സര്‍വകലാശാലയിലെ മെസുകള്‍ അടച്ചും ഡെബിറ്റ് കാര്‍ഡുകള്‍ തടഞ്ഞുും കുടിവെള്ളവും വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ചും വിദ്യാര്‍ഥികളെ കാമ്പസില്‍ ബന്ദികളാക്കിയിരിക്കുന്നു...

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമായി തുടരുന്നു. വിദ്യാര്‍ഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ കാമ്പസിനകത്ത് ബന്ദികളായിരിക്കുകയാണ്. ഈ വിവരങ്ങള്‍ പോലും സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പുറം ലോകം അറിയുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം പുറത്ത് നിന്ന് ആരെയും കാമ്പസിനക്കത്തേക്ക് കയറാന്‍ പൊലീസ് അനുവദിക്കുന്നില്ല.

സര്‍വ്വകലാശാലയ്ക്ക് അകത്തേക്ക് ആരെയും കയറ്റിവിട്ടരുതെന്ന നിര്‍ദേശമാണ് യുനിവേഴ്‌സിറ്റി അധികാരികള്‍ തെലങ്കാന പൊലീസിന് നല്‍കിയിരിക്കുന്നത്. കാമ്പസിനക്കത്തേക്കുള്ള എല്ലാ കവാടങ്ങളും അടച്ചിട്ടിരിക്കുകയാണ്. പ്രധാന കവാടത്തില്‍ യുദ്ധസന്നാഹത്തോടെ പൊലീസ് തമ്പടിച്ചിരിക്കുകയാണ്. കടുത്ത പരിശോധനക്ക് ശേഷം മാത്രമാണ് ഇതിലെ പോലും വിദ്യാര്‍ഥികളെ കടത്തിവിടുന്നത്.

സര്‍വകകലാശാലയിലെ മെസുകളും കാന്റീനുകളും അടച്ചിരിക്കുകയാണ്. കുടിവെള്ളം പോലും നിര്‍ത്തിവെച്ചിരിക്കുന്നു. വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ചു. വിദ്യാര്‍ഥികള് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പോലും തടഞ്ഞിരിക്കുന്നു. കാമ്പസിലെ പ്രധാന പൊതു ഇടമായ ഷോപ്പ്‌കോമില്‍ ഭക്ഷണം പാകം ചെയ്തതിന്റെ പേരില്‍ നിരവധി വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോസറ്റലുകളിലെ മെസ്സുകളില്‍ ബാക്കിയായ ഭക്ഷ്യവിഭവങ്ങള്‍ പാകം ചെയ്താണ് വിദ്യാര്‍ഥികള്‍ ഇന്ന് വിശപ്പടക്കിയത്. നാളെ മുതല്‍ ഏതാവും കാര്യങ്ങളെന്ന് ആര്‍ക്കും തീര്‍ച്ചയില്ല.

റോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരനെന്ന് ആരോപണവിധേയനായ വൈസ് ചാന്‍സലര്‍ അപ്പാറാവു നീണ്ട അവധിക്ക് ശേഷം ചൊവ്വാഴ്ച തിരികെ ജോലിയില് പ്രവേശിച്ചതാണ് കാമ്പസില്‍ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിസിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തുകയും ഓഫീസ് അടിച്ച് തകര്‍ക്കുകയും ചെയ്‌തെന്ന് ആരോപിച്ച് 36 വിദ്യാര്‍ത്ഥികളെയും ഏതാനും അധ്യാപകരെയും ചൊവ്വാഴ്ച രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല് അറസ്റ്റിലായവര്‍ എവിടെയാണെന്ന വിവരം പോലും പുറത്തുവിട്ടിരുന്നില്ലല്ല. ഇന്ന് വൈകീട്ട് മാത്രമാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. അറസ്റ്റിലായവരെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്. കോടതി നാളെ മുതല്‍ ഉത്സവ അവധിയില്‍ പ്രവേശിക്കുന്നതിനാല്‍ ഇവരുടെ ജാമ്യാപേക്ഷ സ്വീകരിക്കുന്നത് ദിവസങ്ങള്‍ പിന്നിടുമോ എന്ന ആശങ്കയും നിലവിലുണ്ട്.

ചൊവ്വാഴ്ച ഉണ്ടായ പൊലീസ് നടപടിയില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ പലരും ആശുപത്രികളില്‍ തുടരുകയാണ്.
വൈസ് ചാന്‍സലര്‍ക്കെതിരെയുള്ള വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എച്ച്‌സിയുവിലെത്തിയ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ സര്‍വകലാശാല പ്രധാന കവാടത്തില്‍ പൊലീസ് തടഞ്ഞു. എന്നാല്‍ രോഹിത് ആക്ട് നടപ്പാക്കുന്നത് വരെ വിദ്യാര്‍ഥി പ്രതിഷേധം തുടരുമെന്ന് സര്‍വകലാശാലയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ കനയ്യകുമാര്‍ പറഞ്ഞു.

TAGS :

Next Story