Quantcast

നോട്ട് അസാധുവാക്കല്‍ തീരുമാനം റദ്ദാക്കണമെന്ന് മമത

MediaOne Logo

Alwyn K Jose

  • Published:

    13 May 2018 6:59 PM GMT

നോട്ട് അസാധുവാക്കല്‍ തീരുമാനം റദ്ദാക്കണമെന്ന് മമത
X

നോട്ട് അസാധുവാക്കല്‍ തീരുമാനം റദ്ദാക്കണമെന്ന് മമത

നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും വിഷയത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി.

നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും വിഷയത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ വിവിധ പ്രതിപക്ഷപാര്‍ട്ടികള്‍ക്കൊപ്പം എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും പങ്കെടുത്തു. മാര്‍ച്ചിന് ശേഷം മമതബാനര്‍ജിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി അനുയോജ്യമായ ഇടപെടല്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പാര്‍ലമെന്റ് നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുമെന്നും മമത ബാനര്‍ജി പറഞ്ഞു.

TAGS :

Next Story