പിന്‍ഗാമിയാവാന്‍ അര്‍ഹത തനിക്ക്: ശശികലക്കെതിരെ ജയലളിതയുടെ സഹോദരപുത്രി
പിന്‍ഗാമിയാവാന്‍ അര്‍ഹത തനിക്ക്: ശശികലക്കെതിരെ ജയലളിതയുടെ സഹോദരപുത്രി
ജയലളിതയുടെ പിന്‍മുറക്കാരി എന്ന പേരില്‍ താന്‍ അറിയപ്പെടുന്നത് ഭയന്നാണ് ശശികല അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ തന്നെ അനുവദിക്കാതിരുന്നത് ദീപ
ജയലളിതയുടെ പിന്‍ഗാമിയാണെന്ന അവകാശ വാദവുമായി സഹോദരന്‍ ജയകുമാറിന്റെ മകള്‍ ദീപ രംഗത്ത്. ജനങ്ങള്‍ ആഗ്രഹിച്ചാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുക്കാനിരിക്കുന്ന ശശികല നടരാജനെതിരെ രൂക്ഷ വിമര്‍ശവും ഉയര്‍ത്തിയിട്ടുണ്ട്.
ശശികലയെ വെല്ലുവിളിച്ചാണ് ദീപ ജയകുമാര്‍ അണ്ണാ ഡിഎംകെ രാഷ്ട്രീയത്തില്‍ കടന്ന് കയറാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ശശികല നടത്തുന്നതെന്ന ആക്ഷേപമാണ് ഉയര്‍ത്തിയത്. ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിന് പേരുദോഷം ഉണ്ടാക്കിയ പല സംഭവങ്ങള്‍ക്ക് പിന്നിലും ശശികലയായിരുന്നുവെന്ന വിമര്‍ശവും ഉന്നയിച്ചു.
പാര്‍ട്ടിയിലെ ശശികല വിരുദ്ധ വിഭാഗത്തിന്റെ പിന്തുണയോടെയാണ് ദീപയുടെ നീക്കങ്ങളെന്നാണ് സൂചന. എന്നാല്‍ ജയലളിത ദീപയുടെ വിവാഹത്തില്‍ പോലും പങ്കെടുത്തിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി അവകാശവാദം തള്ളിക്കളഞ്ഞു അണ്ണാഡിഎംകെ നേതൃത്വം. ജയലളിത ഒരു തരത്തിലുള്ള ബന്ധവും ജയകുമാറുമായും ദീപയുമായും വച്ച് പുലര്‍ത്തിയിരുന്നില്ലെന്നാണ് വിശദീകരണം. ചികിത്സയില്‍ കഴിയുന്നതിനിടെ ജയലളിതയെ കാണാനെത്തിയ ദീപയെ ആശുപത്രിക്കുള്ളില്‍ പ്രവേശിപ്പിച്ചിരുന്നല്ലെന്നതും ശ്രദ്ധേയമാണ്.
Adjust Story Font
16