പഞ്ചാബില്‍ ഇന്ന് നിശബ്ദ പ്രചാരണം
പഞ്ചാബില്‍ ഇന്ന് നിശബ്ദ പ്രചാരണം
ത്രികോണ മത്സരം നടക്കുന്ന പഞ്ചാബില്‍ സര്‍വേ ഫലങ്ങള്‍ നല്‍കുന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും
പഞ്ചാബില്‍ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. ത്രികോണ മത്സരം നടക്കുന്ന പഞ്ചാബില്‍ സര്‍വേ ഫലങ്ങള്‍ നല്‍കുന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നത് നേട്ടം ഉണ്ടാക്കുമെന്നാണ് ഭരണ മുന്നണിയുടെ പ്രതീക്ഷ.
ആദ്യഘട്ടത്തിലെ ത്രികോണ മത്സരത്തില്‍ നിന്ന് പ്രചാരണം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് - ആം ആദ്മി പാര്‍ട്ടി പോരിലേക്കാണ് പഞ്ചാബ് എത്തിനില്‍ക്കുന്നത്. കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കുമായി വോട്ടുകള്‍ ഭിന്നിക്കുന്നതോടെ പരമ്പാരാഗത വോട്ടുകളുടെ ബലത്തില്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയാണ് എന്‍ഡിഎ ക്യാമ്പിനുള്ളത്. പരമ്പരാഗതമായി ഒപ്പം നില്‍ക്കുന്ന ദോബയിലാണ് അകാലിദള്‍ പ്രതീക്ഷ. വീടുകള്‍ കയറിയുള്ള പ്രചാരണമാണ് നിലവില്‍ പുരോഗമിക്കുന്നത്.
മാല്‍വ പ്രവിശ്യയിലെ 68 മണ്ഡലങ്ങളില്‍ പകുതിയെങ്കിലും സ്വന്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും ലഹരിയും തൊഴിലില്ലായ്മയും ചര്‍ച്ചയായ പഞ്ചാബില്‍ കൃഷിക്കാരുടെയും സ്ത്രീകളുടെയും വോട്ടുകള്‍ നിര്‍ണായമാകും.
Adjust Story Font
16