Quantcast

വിരാമമാകുന്നത് ശശികലയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക്

MediaOne Logo

Damodaran

  • Published:

    13 May 2018 4:35 PM GMT

വിരാമമാകുന്നത് ശശികലയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക്
X

വിരാമമാകുന്നത് ശശികലയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക്

ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന ചെന്നൈ ആര്‍ കെ നഗര്‍ നിയമസഭ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ച് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാമെന്നശശികലയുടെ കണക്കുക്കൂട്ടലുകളാണ് തെറ്റിയത്.

അനധികൃത സ്വത്ത് സന്പാദനക്കേസിലെ സുപ്രീംകോടതി വിധി പ്രതികൂലമായതോടെ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്റെ രാഷ്ട്രീയ ജീവിതത്തിന് വിരാമമാകുകയാണ്. ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന ചെന്നൈ ആര്‍ കെ നഗര്‍ നിയമസഭ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ച് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാമെന്നശശികലയുടെ കണക്കുക്കൂട്ടലുകളാണ് തെറ്റിയത്.

ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമാകഥക്ക് തുല്യമാണ് ശശികലയുടെ ജീവിതം. എന്നാല്‍ ഈ സിനിമയുടെ പര്യവസാനം ശുഭമായില്ലെന്ന് മാത്രം. ഒരു വീഡിയോ പാര്‍ലര്‍ നടത്തിപ്പുകാരി തമിഴ്നാടിന്റെ അമരത്തേക്ക് വരുന്നതിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. 33 കൊല്ലക്കാലം അമ്മയുടെ നിഴലായ് നിന്നുവെന്ന ഒറ്റക്കാരണത്താല്‍ വിമത ശബ്ദങ്ങളെ പരമാവധി അടക്കി നിര്‍ത്താന്‍ ശശികലക്ക് കഴിഞ്ഞു. തമിഴ്നാട്ടിലെ തഞ്ചാവൂരിലെ മണ്ണാര്‍കുടിയില്‍ജനിച്ച ശിശകല 1980 ലാണ് ജയലളിതയെ പരിചയപ്പെടുന്നത്. വീഡിയോ പാര്‍ലര്‍ നടത്തിപ്പുക്കാരിയായ ശശികല ഭര്‍ത്താവ് നടരാജന്റെ നിര്‍ദേശപ്രകാരം എഐഎഡിഎംകെയുടെ പരിപാടികള്‍ചിത്രീകരിക്കുന്നതിന് വേണ്ടി ജയലളിതയെ സമീപിച്ചതായിരുന്നു തുടക്കം.

എന്നാല്‍ തന്റെ കാമറയിലൂടെ ജയലളിതയുടെ വിശ്വാസവും ഒപ്പിയെടുക്കാന്‍ ശശികലക്ക് കഴിഞ്ഞു. ജയലളിതയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയായി. 1991 ല്‍ ജയലളിത മുഖ്യമന്ത്രിയായതോടെ സംസ്ഥാന ഭരണത്തിലും ആ കൈകളെത്തി. പലഘട്ടങ്ങളിലും ഈ ബന്ധത്തില്‍ ഉലച്ചില്‍ വന്നതെങ്കിലും പൂര്‍വാധികം ശക്തിയോടെ ശശികല തിരിച്ചെത്തി. ജയലളിതയുടെ അന്ത്യനാളുകളില്‍ ഒപ്പമുണ്ടായിരുന്നത് ശശികല മാത്രമായിരുന്നു. അതുപക്ഷെ പല ദുരൂഹതകള്‍ക്കും വഴിവെച്ചു. പദവികളും അധികാരവും താന്‍ ആഗ്രഹിച്ചിട്ടില്ല എന്ന് ശശികല ആവര്‍ത്തിക്കുന്പോഴും ജയലളിതയുടെ മരണ ശേഷം അണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയാകാന്‍ തിടുക്കപ്പെട്ടതും പനീര്‍ശെല്‍വത്തെ രാജിവെപ്പിച്ച് മുഖ്യമന്ത്രി പദവികൂടി സ്വന്തമാക്കാന്‍ ശ്രമിച്ചതും സമീപകാല കാഴ്ചയായി. ഒരുപക്ഷെ അനധികൃത സ്വത്ത് സന്പാദനക്കേസില്‍ ഇങ്ങനെയൊരു തിരിച്ചടി ശശികല പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

TAGS :

Next Story