Quantcast

ഇന്ധനവില കുറച്ചു

MediaOne Logo

admin

  • Published:

    13 May 2018 6:34 AM GMT

ഇന്ധനവില കുറച്ചു
X

ഇന്ധനവില കുറച്ചു

ഇന്ധനവിലയില്‍ നേരിയ കുറവ്.

ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 74 പൈസയും ഡീസല്‍ ലിറ്ററിന് 1.30 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. ആഗോള തലത്തില്‍ എണ്ണ വിലയില്‍ നേരിട്ട തകര്‍ച്ചയാണ് ഇന്ധന വില കുറയ്ക്കാന്‍ കാരണം. ഓരോ മാസവും രണ്ട് തവണ എണ്ണക്കമ്പനികള്‍ വില പുനര്‍നിര്‍ണയിക്കാറുണ്ട്. ഒരു മാസത്തിനിടെ രണ്ടു തവണ ഇന്ധനവില വന്‍നിരക്കില്‍ ഉയര്‍ത്തിയിരുന്നു. മാര്‍ച്ച് 16 ന് പെട്രോള്‍ ലിറ്ററിന് 3.07 രൂപയും ഡീസലിന് 1.9 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതിനു ശേഷം ഈ മാസം നാലിന് പെട്രോളിന് 2.19 രൂപയും ഡീസലിന് 98 പൈസയും കൂട്ടിയിരുന്നു. രണ്ടു തവണകളിലായി പെട്രോളിന് അഞ്ചു രൂപയില്‍ കൂടുതലാണ് വര്‍ധിച്ചത്. എന്നാല്‍ ക്രൂഡോയില്‍ വിലയിടിയുമ്പോള്‍ രൂപ - ഡോളര്‍ വിനിമയ നിരക്കിന്റെ പേരില്‍ ഇന്ധനവില കുറക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ആഗോളതലത്തില്‍ ക്രൂഡോയില്‍ വില ഇടിയുമ്പോഴും ഇന്ത്യയില്‍ ഇന്ധനവില ഉയര്‍ത്തുന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

TAGS :

Next Story