Quantcast

കോൺഗ്രസ് പ്ലീനറി സമ്മേളനം നാളെ മുതല്‍

MediaOne Logo

Khasida

  • Published:

    13 May 2018 12:09 PM GMT

കോൺഗ്രസ് പ്ലീനറി സമ്മേളനം നാളെ മുതല്‍
X

കോൺഗ്രസ് പ്ലീനറി സമ്മേളനം നാളെ മുതല്‍

കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഈ സമ്മേളനത്തിൽ നടക്കും.

കോൺഗ്രസിന്റെ 64-മത് പ്ലീനറി സമ്മേളനം നാളെ ആരംഭിക്കും. പതിമൂവായിരത്തോളം അംഗങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണത്തിന് ഔദ്യോഗിക അംഗീകാരം നല്‍കുന്നതും കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും പ്ലീനറി സമ്മേളനത്തില്‍ നടക്കും.

നാളെ ആരംഭിക്കുന്ന പ്ലീനറി സമ്മേളനം ഞായറാഴ്ച വരെ നീണ്ട് നില്‍ക്കും. സമ്മേളന പ്രമേയങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി പ്രത്യേക ക്ഷണിതാക്കളുള്‍ക്കൊള്ളുന്ന സ്റ്റിയറിങ് കമ്മിറ്റി നാളെ ചേരും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മേല്‍നോട്ടത്തില്‍ വിവിധ ഉപസമിതികളാണ് പ്രമേയങ്ങള്‍ തയ്യാറാക്കിയത്. സാമ്പത്തികം, രാഷ്ട്രീയം, അന്തര്‍ദേശീയം, പാര്‍ട്ടി ഭരണഘടന തുടങ്ങിയ വിഷയങ്ങളിലാണ് പ്രമേയങ്ങള്‍. ശനിയാഴ്ചയാണ് പ്രമേയങ്ങളിലെ ചര്‍ച്ച ആരംഭിക്കുക. ഓരോ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സംസാരിക്കും. 18 നു നാല് മണിക്ക് കോൺഗ്രസ്‌ അധ്യക്ഷന്റെ മറുപടി പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും.

കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഈ സമ്മേളനത്തിൽ നടക്കും. കമ്മിറ്റിയിലെ പകുതി അംഗങ്ങളെയാണ് പ്ലീനറി സമ്മേളനം തിരഞ്ഞെടുക്കുക. ശേഷിക്കുന്നവരെ കോൺഗ്രസ്‌ അധ്യക്ഷൻ നാമനിർദേശം ചെയ്യും.

TAGS :

Next Story