Quantcast

എന്റെ പേര് ശുഭം എന്നല്ല; ഇനി മുതല്‍ ഷെയ്‍ഖ് എന്ന് അഭിമാനത്തോടെ പറയും

MediaOne Logo

admin

  • Published:

    13 May 2018 6:08 PM GMT

എന്റെ പേര് ശുഭം എന്നല്ല; ഇനി മുതല്‍ ഷെയ്‍ഖ് എന്ന് അഭിമാനത്തോടെ പറയും
X

എന്റെ പേര് ശുഭം എന്നല്ല; ഇനി മുതല്‍ ഷെയ്‍ഖ് എന്ന് അഭിമാനത്തോടെ പറയും

മുസ്‍ലിമായതിനാല്‍ പേര് മാറ്റി ജീവിക്കേണ്ടി വന്ന സിവില്‍ സര്‍വീസ് റാങ്കുകാരന്റെ ജീവിതം

മതപരമായ വിവേചനമടക്കം എല്ലാ പ്രതിസന്ധികളെയും നേരിട്ട് ഇരുപത്തൊന്ന് വയസ്സുകാരനായ മുസ്ലിം ചെറുപ്പക്കാരന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 361ാമത്തെ റാങ്കാണ് അന്‍സാറിന്. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ ഷെല്‍ഗാവ് ഗ്രാമത്തില്‍ നിന്നുള്ള നിന്നുള്ള ഓട്ടോറിക്ഷ ഡ്രൈവറുടെ മകനാണ് 21 കാരനായ അന്‍സാര്‍ അഹമദ് ഷെയ്ഖ്. ദിവസവും 13 മണിക്കൂര്‍ വരെ പഠിച്ചിരുന്ന അന്‍സാര്‍ തന്റെ ആദ്യ ശ്രമത്തില്‍ തന്നെയാണ് ഐ.എ.എസ് നേടിയത്.

പൂനെ ഫെര്‍ഗൂസന്‍ കോളെജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദധാരിയായ അന്‍സാര്‍ സിവില്‍ സര്‍വീസ് സ്വപ്നം സാക്ഷാത്കരിക്കാനാണ് നഗത്തില്‍ എത്തിയത്. 2015ല്‍ ഫെര്‍ഗൂസണ്‍ കോളജില്‍ നിന്ന് ബി.എ പൊളിറ്റിക്കല്‍ സയന്‍സില്‍ 73 ശതമാനം മാര്‍ക്കോട് കൂടിയാണ് വിജയിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷക്കും പൊളിറ്റിക്സ് തന്നെയാണ് ഐശ്ചിക വിഷയമായി അന്‍സാര്‍ തിരഞ്ഞെടുത്തത്.

ഈ വര്‍ഷം 34 മുസ്ലിം യുവാക്കളാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇടം നേടിയത്. കശ്മീരിലെ അനന്ത് നഗറില്‍ നിന്നുള്ള അത്താര്‍ ആമിറുല്‍ ഷാഫി ഖാനായിരുന്നു രണ്ടാം റാങ്ക്. ഒന്നാം റാങ്ക് നേടിയ ടിന ഡാബി ദളിത്‌ വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ്.

സിവില്‍ സര്‍വിസ് പരീക്ഷക്ക് പഠിക്കാന്‍ എത്തിയ അന്‍സാര്‍ മുഹമ്മദ് ശൈഖിന് മുസ്‍ലിമായതിന്‍റെ പേരില്‍ എവിടെയും ഫ്ളാറ്റ് ലഭിച്ചില്ല. എന്നാല്‍, അന്‍സാര്‍ സുഹൃത്തിന്റെ പേരായ ശുഭം എന്ന ഹിന്ദു നാമം സ്വീകരിച്ച് താമസ സ്ഥലം സംഘടിപ്പിച്ചു.

അന്‍സാറിന്റെ അച്ഛന്‍ ഓട്ടോ ഡ്രൈവറും സഹോദരന്‍ വര്‍ക്ക് ഷോപ്പില്‍ ജീവനക്കാരനുമാണ്. "എന്റെ പിതാവിന് മൂന്ന് ഭാര്യമാരാണ്. എന്റെ ഉമ്മ രണ്ടാമത്തെ ഭാര്യയാണ്. കുടുംബത്തില്‍ വിദ്യാഭ്യാസത്തിന് വലിയ പ്രധാന്യം കൊടുത്തിരുന്നില്ല. ദാരിദ്രം മൂലം സഹോദരന് നേരെത്തെ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. ഞാനെന്‍റെ സഹോദരനോട് കടപ്പെട്ടിരിക്കുന്നു. എന്നെ ഇത്രയും കാലം പിന്തുണച്ചത് അദ്ദേഹമാണ്" വികാരധീനനായി കൊണ്ട് അന്‍സാര്‍ പറഞ്ഞു.

"മൂന്ന്‍ തരത്തിലുള്ള വിവേചനങ്ങളാണ് ഞാന്‍ നേരിട്ടുള്ളത്; പിന്നാക്കമായ പ്രദേശത്തില്‍ നിന്ന്‍ വരുന്ന ആള്‍, സാമ്പത്തികമായി പിന്നാക്കം, ന്യൂനപക്ഷ സമുദായത്തില്‍ നിന്നായത് കൊണ്ട് മഹാരാഷ്ട്രയില്‍ അനുഭവിച്ച അടിച്ചമര്‍ത്തലുകള്‍. ഐ.എ.എസ് കാരനായാല്‍ ഈ വിഷയങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുക, കാരണം ഇവയെല്ലാം ഞാന്‍ വളരെ അടുത്തറിഞ്ഞവനാണല്ലോ ഞാന്‍" ശൈഖ് പറഞ്ഞു.

TAGS :

Next Story