Quantcast

കർണ്ണാടക സർക്കാരിന്റെ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തെ വിമർശിച്ച് മോദി

MediaOne Logo

റിതു

  • Published:

    13 May 2018 2:33 AM GMT

കർണ്ണാടക സർക്കാരിന്റെ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തെ വിമർശിച്ച് മോദി
X

കർണ്ണാടക സർക്കാരിന്റെ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തെ വിമർശിച്ച് മോദി

പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ പാക്കിസ്ഥാൻ ,ജിന്ന, ടിപ്പു സുൽത്താൻ വിഷയങ്ങൾ ഉയർത്തി പരമാവധി ധ്രുവീകരണം സാധ്യമാക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി

കർണ്ണാടക സർക്കാരിന്റെ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാടിന്റെ യഥാർത്ഥ നായകരെ മറന്ന കോൺഗ്രസിന് ചില സുൽത്താന്മാരെ മാത്രമേ ഓർമയുള്ളൂവെന്ന് മോദി ചിത്രദുർഗയിലെ തെരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചു. ബി.ജെ.പിയുടെ തനിനിറം അധികാരത്തിൽ എത്തിയ ശേഷമാണ് പുറത്ത് വരികയെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ പാക്കിസ്ഥാൻ ,ജിന്ന, ടിപ്പുസുൽത്താൻ വിഷയങ്ങൾ ഉയർത്തി പരമാവധി ധ്രുവീകരണം സാധ്യമാക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി

ഗുജ്റാത്ത് തെരഞ്ഞെടുപ്പിലേത് പോലെ കർണ്ണാടകയിലും പാക് ഇടപെടൽ നടക്കുന്നതായി അലിഗഢ് സർവ്വകലശാലയിലെ ജിന്ന വിവാദം ഉയർത്തി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്നലെ ട്വിറ്ററിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രദുർഗയിലെ റാലിയിൽ ടിപ്പു സുൽത്താൻ ജയന്തിയെ വിമർശിച്ച് മോദിയും രംഗത്ത് വന്നത്. നെഹ്റുവിന്റെ നയം ചോദ്യം ചെയ്തതിന് കർണ്ണാടകക്കാരനായ നിജാലിംഗപ്പയെ മാറ്റി നിർത്തിയ പാർട്ടിയാണ് കോൺഗ്രസ്.

ദളിതനെ രാഷ്ട്രപതിയാക്കിയ ബിജെപിയെ ദളിത് സ്നേഹം പഠിപ്പിക്കേണ്ടെന്നും മോദി പറഞ്ഞു. അതേസമയം കർണ്ണാടകയിൽ ബിജെപി പ്രകടിപ്പിക്കുന്നത് വ്യാജ കന്നഡിക് സ്നേഹമാണെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ ട്വിറ്ററിൽ കുറിച്ചു. അധികാരത്തിൽ എത്തിയാൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ബിജെപി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story