ബുലന്ദ് ശഹര്‍ കൂട്ടബലാത്സംഗം പ്രതിപക്ഷ ഗൂഢാലോചനയെന്ന് അസംഖാന്‍
ബുലന്ദ് ശഹര്‍ കൂട്ടബലാത്സംഗം പ്രതിപക്ഷ ഗൂഢാലോചനയെന്ന് അസംഖാന്‍
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പ്രതിഛായ കളങ്കപ്പെടുത്താന്‍ പ്രതിപക്ഷം എത്ര തരംതാഴാനും മടിക്കില്ലെന്നും അസംഖാന്‍ പറഞ്ഞു.
ബുലന്ദ് ശഹര്‍ കൂട്ടബലാത്സംഗം പ്രതിപക്ഷ ഗൂഢാലോചനയാണെന്നാരോപിച്ച് സമാജ്‍വാദി പാര്‍ട്ടി നേതാവും മന്ത്രിയുമായ അസംഖാന്‍. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പ്രതിഛായ കളങ്കപ്പെടുത്താന്‍ പ്രതിപക്ഷം എത്ര തരംതാഴാനും മടിക്കില്ലെന്നും അസംഖാന്‍ പറഞ്ഞു. സ്ത്രീകളുടെ അല്‍പ്പ വസ്ത്രവും ഫാഷനുമാണ് ബലാത്സംഗങ്ങള്‍ക്ക് കാരണമെന്ന വാദവുമായി മറ്റൊരു എസ്പി നേതാവ് നരേശ് അഗര്‍വാളും രംഗത്തെത്തി.
സ്വന്തം കുടുംബം നിസ്സഹായരായി നോക്കി നില്‍ക്കേ, തോക്കിന്‍ മുനയില്‍ അമ്മയും 14 കാരിയെയും മണിക്കൂറുകളോളം കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിലെ ഞെട്ടലില്‍ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല. നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയല്ലാതെ മാര്‍ഗമില്ലെന്ന് കുടംബം പറഞ്ഞിട്ടും സമയമേറെ ആയിട്ടില്ല. ആ സാഹചര്യത്തിലാണ് വിവാദ പ്രസ്താവനയുമായി അസംഖാന്‍ രംഗത്ത് വരുന്നത്. ഇതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി മറ്റൊരു എസ്പി നേതാവ് നരേശ് അഗര്‍വാളെത്തിയത്. സ്ത്രീകളുടെ അല്‍പ വസ്ത്ര ധാരണവും, ഫാഷനുമാണ് ബലാത്സംഗങ്ങള്‍ വര്‍ധിപ്പിക്കിക്കുന്നതെന്നായിരുന്ന അഗര്‍വാളിന്റെ പ്രസ്താവന. ബുലന്ദസര്‍ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും യുപി പൊലീസിനെതിരെയും ഉയര്‍ന്ന പ്രതിഷേധങ്ങള്‍ ഈ പ്രസ്താവനകളോടെ കൂടുതല്‍ ശക്തമായി. അസംഖാന്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇരകളുടെ കുടുംബവും, പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി.
Adjust Story Font
16