Quantcast

പശുവിന്റെ പേരിലായിരിക്കും മൂന്നാം ലോകമഹായുദ്ധമെന്ന് സ്വാമി അഖിലേശ്വരാനന്ദ് ഗിരി

MediaOne Logo

Alwyn

  • Published:

    14 May 2018 10:14 PM GMT

പശുവിന്റെ പേരിലായിരിക്കും മൂന്നാം ലോകമഹായുദ്ധമെന്ന് സ്വാമി അഖിലേശ്വരാനന്ദ് ഗിരി
X

പശുവിന്റെ പേരിലായിരിക്കും മൂന്നാം ലോകമഹായുദ്ധമെന്ന് സ്വാമി അഖിലേശ്വരാനന്ദ് ഗിരി

ഒരു പശുവിന്റെ പേരിലായിരിക്കും മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമെന്ന് മധ്യപ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മഹാമണ്ഡലേശ്വര്‍ സ്വാമി അഖിലേശ്വരാനന്ദ് ഗിരി.

ഒരു പശുവിന്റെ പേരിലായിരിക്കും മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമെന്ന് മധ്യപ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മഹാമണ്ഡലേശ്വര്‍ സ്വാമി അഖിലേശ്വരാനന്ദ് ഗിരി. മധ്യപ്രദേശ് ഗോപാലന്‍ ഏവം പശുധാന്‍ സംവര്‍ധന്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനാണ് ഇദ്ദേഹം. ഈ പദവി വഹിക്കുന്ന ആദ്യ സന്യാസിയാണ് അഖിലേശ്വരാനന്ദ് ഗിരി.

ചരിത്രം പരിശോധിച്ചാല്‍ പശുവിനെ ചൊല്ലി നിരവധി കലഹങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്ന് അഖിലേശ്വരാനന്ദ് ഗിരി ചൂണ്ടിക്കാട്ടുന്നു. 1987 ലെ പ്രഥമ സ്വാതന്ത്ര്യസമരം തുടങ്ങാന്‍ കാരണം ഒരു പശുവായിരുന്നുവെന്ന് പൌരാണികശാസ്ത്രത്തില്‍ പരാമര്‍ശമുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ചത്തതോ മുറിവേറ്റതോ ആയ പശുക്കളെ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകുന്നത് കാണുമ്പോള്‍ ഗോ രക്ഷകര്‍ക്ക് വൈകാരിക വിക്ഷോഭമുണ്ടാകുന്നത് സ്വാഭാവികമാണെന്ന് അഖിലേശ്വരാനന്ദ് ഗിരി പറയുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടനടി പൊലീസിനെ വിവരമറിയിക്കുകയാണ് ചെയ്യേണ്ടത്. പൊലീസ് എത്തി ഉചിതമായ നടപടി സ്വീകരിച്ചുകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും ഗോവധം നിരോധിച്ചുകൊണ്ടുളള കര്‍ശന നിയമം പാസാക്കിയാല്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തി കടന്നുള്ള പശുവിന്റെ കള്ളക്കടത്ത് അസാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്യാസം സ്വീകരിക്കുന്നതിനു മുമ്പ് വിഎച്ച്പിയുടെ നേതാവായിരുന്നു അദ്ദേഹം. രാമജന്മഭൂമി പ്രസ്ഥാനത്തിലും ക്രൈസ്തവമതം സ്വീകരിച്ചവരെ തിരിച്ച് ഹിന്ദുമതത്തിലേക്ക് കൊണ്ടുവന്ന പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കിലും സന്യാസി കൂടിയായ അഖിലേശ്വരാനന്ദ് ഗിരിയുടെ വേഷം കാവിയും രുദ്രാക്ഷവുമൊക്കെയാണ്. സംസ്ഥാനത്ത് പശുക്കളുടെ സംരക്ഷണത്തിന് രൂപീകരിച്ച ജാഗ്രത സമിതിയാണ് ഗോപാലന്‍ ഏവം പശുധാന്‍ സംവര്‍ധന്‍ ബോര്‍ഡ്.

പശുവിന്റെ പാലിനും മൂത്രത്തിനും ചാണകത്തിനും ഔഷധഗുണമുണ്ടെന്നും അവയ്ക്ക് കാന്‍സര്‍, അപസ്മാരം പോലെയുള്ള രോഗങ്ങള്‍ പോലും സുഖപ്പെടുത്താന്‍ ശേഷിയുണ്ടെന്നും സ്വാമി അവകാശപ്പെടുന്നു. പശുവിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗോ മന്ത്രാലയം രൂപീകരിക്കണമെന്നും സ്വാമി ആവശ്യപ്പെടുന്നു. പശുക്ഷേമത്തിന് സര്‍ക്കാര്‍ നീക്കിവെച്ച 18 കോടി രൂപ അപര്യാപ്തമാണെന്നും നൂറു കോടി രൂപയെങ്കിലും വകയിരുത്തണമെന്നും സ്വാമി ആവശ്യപ്പെട്ടു. ഗോശാലകളില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയെ ഇന്‍സ്‍പെക്ഷന്‍ എന്ന വാക്ക് ഉപയോഗിച്ച് വിശേഷിപ്പിക്കരുതെന്നും അതിനെ ഗോമാതാ ദര്‍ശനം എന്ന് വിശേഷിപ്പിക്കണമെന്നും സ്വാമി പറയുന്നു.

TAGS :

Next Story