സര്‍ക്കാറിനെതിരെയുള്ള വിമര്‍ശം രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി
സര്‍ക്കാറിനെതിരെയുള്ള വിമര്‍ശം രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി
ജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 (എ) വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ കോമണ്‍ കോസ് എന്ന സര്‍ക്കാറിതര സന്നദ്ധ സംഘടനക്ക് വേണ്ടി പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം
ആരെങ്കിലും സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അത്തരം വിമര്‍ശങ്ങള്‍ അപകീര്‍ത്തികേസിന്റെ പരിധിയിലും പെടില്ലെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, യു.യു ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. സുപ്രീംകോടതി നിര്‍ദേശങ്ങളുള്ള സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പൊതുവായി ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 (എ) വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ കോമണ്‍ കോസ് എന്ന സര്‍ക്കാറിതര സന്നദ്ധ സംഘടനക്ക് വേണ്ടി പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കൂടംകുളത്ത് ആണവ നിലയത്തിനെതിരെ സമരം നയിച്ചവര്‍ക്കെതിരെയും കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയ കാര്യം പ്രശാന്ത് ഭൂഷണ്‍ ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ രാജ്യദ്രോഹക്കുറ്റം എന്താണെന്ന് തങ്ങള്‍ വിശദീകരിക്കുന്നില്ലെന്ന് ബെഞ്ച് പ്രതികരിച്ചു. രാജ്യദ്രോഹമെന്താണെന്ന് 1962ലെ കേദാര്‍നാഥ് കേസിലെ വിധിയില്‍ അഞ്ചംഗ സുപ്രീംകോടതി ഭരണഘടനാബെഞ്ച് നിര്‍വചിച്ചതാണ്. രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്ത സംഭവങ്ങളുണ്ടെങ്കില്‍ അതില്‍ പ്രത്യേകം ഹരജികള്‍ സമര്‍പ്പിക്കാമെന്നും കോടതി പറഞ്ഞു.
കേസെടുക്കുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് കേദാര്‍നാഥ് വിധിയെപ്പറ്റി ധാരണയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ സൂചിപ്പിച്ചപ്പോള്‍ കോണ്‍സ്റ്റബിള്‍മാര്‍ ഇക്കാര്യം അറിയണമെന്നില്ലെന്നും മജിസ്‌ട്രേറ്റുമാര്‍ ഇക്കാര്യം മനസിലാക്കുകയും കുറ്റം ചുമത്തുന്നതിന് മുമ്പ് സുപ്രീം കോടതി മാര്‍ഗനിര്‍ദേശം പാലിക്കുകയും ചെയ്താല്‍ മതിയെന്നും കോടതി വ്യക്തമാക്കി.
Adjust Story Font
16