ഭോപ്പാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കട്ജു

ഭോപ്പാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കട്ജു
കോടതിവിധിക്ക് പുറത്ത് കൊലപാതകം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തൂക്കുകയര്‍ കാത്തിരിക്കുന്നുവെന്ന് മനസിലാക്കണമെന്നും കട്ജു
ഭോപ്പാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജ് മാര്‍കണ്ഡേയ കട്ജു. കോടതിവിധിക്ക് പുറത്ത് കൊലപാതകം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തൂക്കുകയര്‍ കാത്തിരിക്കുന്നുവെന്ന് മനസിലാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കട്ജു പറഞ്ഞു.
തനിക്ക് കിട്ടിയ വിവരങ്ങള്‍ പ്രകാരം ഭോപ്പാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണ്. ഇതിന് ഉത്തരവാദികള്‍ വെടിവെച്ച പോലീസുകാര്‍ മാത്രമല്ല. ഉത്തരവ് നല്‍കിയ രാഷ്ട്രീയക്കാരും പോലീസ് മേധാവികളും വധശിക്ഷ തന്നെ അര്‍ഹിക്കുന്നുവെന്നും കട്ജു വ്യക്തമാക്കി.
Next Story
Adjust Story Font
16