Quantcast

പണത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ കോടികള്‍ മുടക്കി വിവാഹം

MediaOne Logo

Trainee

  • Published:

    14 May 2018 5:48 PM GMT

പണത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ കോടികള്‍ മുടക്കി വിവാഹം
X

പണത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ കോടികള്‍ മുടക്കി വിവാഹം

കര്‍ണാടക മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായി ഗലി ജനാര്‍ദ്ദന്‍ റെഡ്ഢിയാണ് തന്റെ മകളുടെ വിവാഹം കോടികള്‍ മുടക്കി നടത്തുന്നത്

നോട്ട് നിരോധത്തെ തുടര്‍ന്ന് പണത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ കോടികള്‍ മുടക്കിയുള്ള വിവാഹ മാമാങ്കത്തിനാണ് കര്‍ണാടക ഒരുങ്ങുന്നത്.

കര്‍ണാടക മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായി ഗലി ജനാര്‍ദ്ദന്‍ റെഡ്ഢിയാണ് തന്റെ മകളുടെ വിവാഹം കോടികള്‍ മുടക്കി നടത്തുന്നത്. 500 കോടിയോളം വരും വിവാഹത്തോടനുബന്ധിച്ചുള്ള ചെലവുകളെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിവാഹത്തിന് പോകരുതെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി. നോട്ട് പിന്‍വലിച്ചത് മുതല്‍ ജനം നെട്ടോട്ടമോടുമ്പോഴാണ് കോടികള്‍ മുടക്കിയുള്ള വിവാഹം.

വിവാഹ ക്ഷണക്കത്ത് മുതല്‍ ഒരുക്കങ്ങള്‍ വരെ എല്ലാം ആര്‍ഭാഢപൂര്‍വം. ഒന്നിനും ഒരു കുറവുമില്ല, വിവാഹത്തിന് അണിയാന്‍ 17 കോടിയുടെ സാരി, സാരിയില്‍ ചേര്‍ത്തത് കോടികളുടെ ആഭരണം, ഹംപിയിലെ വിജയ വിറ്റാല ക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്ന കല്യാണ മണ്ഡപം, ഇങ്ങനെ കോടികള്‍ പൊടിപൊടിച്ചാണ് ഗലി ജനാര്‍ദ്ദന്‍ റെഡ്ഢി മകള്‍ ബ്രാഹ്മണിയുടെ വിവാഹം നടത്തുന്നത്.

അതിഥികളുടെ താമസത്തിനും മറ്റ് സൌകര്യങ്ങള്‍ക്കുമായി 50 കോടിയും മാറ്റിവെച്ചു. വിവാഹത്തോടനുബന്ധിച്ച് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടി. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി രാജീവ് റെഡ്ഢിയാണ് വരന്‍. കുടുംബക്കാര് ചേര്‍ന്ന് അഭിനയിച്ച വീഡിയോ ഗാനം തെളിയുന്ന എല്‍സിഡി ക്ഷണക്കത്ത് നേരത്തെ സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയായിരുന്നു. വിവാഹചടങ്ങിനോടനുബന്ധിച്ച് ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും കത്രീന കൈഫും അവതരിപ്പിക്കുന്ന പരിപാടിയുമുണ്ട് . വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ആര്‍ഭാടത്തോടെ സംഘടിപ്പിച്ചിരിക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ബി.ജെ.പിയുടെ ദേശീയ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അനധികൃത ഖനനത്തിന് സിബിഐ കോടതി ശിക്ഷിച്ച പ്രതിയാണ് ജനാര്‍ദ്ദന്‍ റെഡ്ഡി. ആഡംബര കല്യാണത്തിന് പിന്നില്‍ കള്ളപ്പണമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി

Next Story