Quantcast

വോട്ടിങ് യന്ത്രം വേണ്ട, പേപ്പര്‍ ബാലറ്റ് മതി: പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു

MediaOne Logo

Sithara

  • Published:

    14 May 2018 9:29 PM GMT

ഇലക്ട്രോണിക് വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ പേപ്പര്‍ ബാലറ്റ് പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ പേപ്പര്‍ ബാലറ്റ് പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തുന്നത് എളുപ്പമായ സാഹചര്യത്തില്‍ പേപ്പര്‍ ബാലറ്റ് പുനസ്ഥാപിക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സിപിഐ, ബിഎസ്പി എന്നിവരടക്കം 13 പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളാണ് ആവശ്യമുന്നയിച്ച് രാഷ്ട്രപതിയെ കണ്ടത്. ഇതേ വിഷയത്തില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു.

TAGS :

Next Story