സാകിർ നായിക്കിനായി റെഡ് കോർണർ: എൻഐഎ ഇന്റർപോളിനും സിബിഐക്കും കത്തയച്ചു
സാകിർ നായിക്കിനായി റെഡ് കോർണർ: എൻഐഎ ഇന്റർപോളിനും സിബിഐക്കും കത്തയച്ചു
മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകൾ
വിവാദ മതപ്രഭാഷകൻ സാകിർ നായിക്കിനുവേണ്ടി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സിബിഐക്കും ഇന്റർപോളിനും കത്ത് നൽകി. മതങ്ങൾക്കിടയിൽ വർഗ്ഗീയമായ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനും നിയമപരമല്ലാത്ത രീതിയിലൂടെ തന്റെ എൻജിഒയ്ക്ക് ഫണ്ട് ശേഖരിച്ച കുറ്റത്തിനും കഴിഞ്ഞ ഏപ്രിലിൽ എൻഐഎ സാകിർ നായിക്കിനെതിരെ കേസെടുത്തിരുന്നു.
ഇതിനുപുറമെ എൻഫോഴ്സ്മെൻറ്റ് ഡയറക്ടറേറ്റും സാക്കിർ നായിക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇരുവിഭാഗവും ആവർത്തിച്ച് നോട്ടീസ് അയച്ചെങ്കിലും സാകിർ നായിക്ക് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ എൻഐഎ ആവശ്യപ്പെട്ടത്. നിലവിൽ സൗദ്യ അറേബ്യയിലാണ് സാകിർ നായിക്കെന്നാണ് സൂചന.
Adjust Story Font
16