ഗംഗയില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 50,000 രൂപ പിഴ
ഗംഗയില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 50,000 രൂപ പിഴ
ലോകത്ത് എറ്റവുമധികം മാലിന്യം നിക്ഷേപിക്കപ്പെടുന്ന നദികളിലൊന്നാണ് ഗംഗ.
ഗംഗാനദിതീരത്ത് 500 മീറ്റര്‍ പരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. നിരോധനം ലംഘിച്ചാല്‍ 50,000 രൂപവരെ പിഴയടക്കണമെന്ന് ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു. ലോകത്ത് എറ്റവുമധികം മാലിന്യം നിക്ഷേപിക്കപ്പെടുന്ന നദികളിലൊന്നാണ് ഗംഗ. ടണ്‍ കണക്കിന് വ്യാവസായിക മാലിന്യങ്ങളാണ് ദിനംപ്രതി നദിയിലേക്ക് ഒഴുകിയെത്തുന്നത്. ഇതു തടയാന്‍ ഗംഗയ്ക്ക് മനുഷ്യതുല്യ പദവി അനുവദിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കി ഈ മാസം ആദ്യം ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രൈബൂണലിന്റെ പുതിയ ഉത്തരവ്.
Next Story
Adjust Story Font
16