വരള്‍ച്ചയും ജലസംഭരണവും വിഷയമാക്കി പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്
വരള്‍ച്ചയും ജലസംഭരണവും വിഷയമാക്കി പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്
അഹമ്മദ് നഗറിലെ കര്‍ഷകര്‍ ജലത്തിന്റെ ആവശ്യം കുറഞ്ഞതോതിലുള്ള വിളകള്‍ കൃഷി ചെയ്തുകൊണ്ട് വരള്‍ച്ചയെ അതിജീവിച്ചത് ഉദാഹരണമാക്കിക്കൊണ്ടായിരുന്നു പ്രഭാഷണം.
വരള്‍ച്ചയും ജല സംഭരണവും പ്രധാന വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി മന്‍ കി ബാത്ത്. അഹമ്മദ് നഗറിലെ കര്‍ഷകര്‍ ജലത്തിന്റെ ആവശ്യം കുറഞ്ഞതോതിലുള്ള വിളകള്‍ കൃഷി ചെയ്തുകൊണ്ട് വരള്‍ച്ചയെ അതിജീവിച്ചത് ഉദാഹരണമാക്കിക്കൊണ്ടായിരുന്നു പ്രഭാഷണം.
ലഭ്യമാകുന്ന ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ചും സൂചിപ്പിച്ച മോദി ജലാശയ ശുദ്ധീകരണത്തിനും ജല സംഭരണത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രചാരണപരിപാടികള്‍ ആരംഭിക്കണമെന്നും പറഞ്ഞു. ഗംഗ ശുദ്ധീകരണത്തിനായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും ആവര്‍ത്തിച്ചു. ഇന്ന് പഞ്ചായത്ത്‌രാജ് ദിവസമാണെന്നും ഇത് ജനാധിപത്യ മൂല്യങ്ങളെ ഗ്രാമങ്ങളിലെത്തിക്കാന്‍ സഹായിക്കുമെന്നും മോദി പറഞ്ഞു.
Adjust Story Font
16