പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
പ്രവര്‍ത്തിയാണ് ആവശ്യം അല്ലാത്തപക്ഷം ഭരണത്തില്‍ നിന്നും ഇറങ്ങിപ്പോകണമെന്നാണ് സാമ്പത്തിക നയങ്ങള്‍ സംബന്ധിച്ച പ്രധാനമന്ത്രിയുടെ വാഗ്ദാനങള്‍ക്കുള്ള രാഹുലിന്‍റെ മറുപടി.
ഗുജറാത്ത്, ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടെ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൊള്ളയായ സംസാരമല്ല. പ്രവര്‍ത്തിയാണ് ആവശ്യം അല്ലാത്തപക്ഷം ഭരണത്തില്‍ നിന്നും ഇറങ്ങിപ്പോകണമെന്നാണ് സാമ്പത്തിക നയങ്ങള്‍ സംബന്ധിച്ച പ്രധാനമന്ത്രിയുടെ വാഗ്ദാനങള്‍ക്കുള്ള രാഹുലിന്‍റെ മറുപടി.
നോട്ട് അസാധുവാക്കല്‍ ജിഎസ്ടി തുടങിയ മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് എതിരായ ഓണ്‍ലൈന്‍ കാമ്പയിനില്‍ സജീവമാണ് ദീര്‍ഘനാളായി രാഹുല്‍. ഇതിന്‍റെ തുടര്‍ച്ചയായാണ് രാഹുലിന്‍റെ നിലവിലെ ട്വീറ്റും. ഗ്യാസ് വില വര്‍ധിക്കുന്നു, റേഷന്‍ വില വര്‍ധിക്കുന്നു, പൊള്ളയായ സംസാരം നിര്‍ത്തുക. ഇന്ധന വില നിയന്ത്രിക്കുക, ജോലി നല്‍കുക. അല്ലാത്ത പക്ഷം ഭരണത്തില്‍ നിന്നും ഇറങ്ങി പോകൂ എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
16 മാസത്തിനിടെ 19 തവണ എല്‍പിജി വില വര്‍ധിച്ചെന്ന ഹിന്ദി റിപ്പോര്‍ട്ട് ഷെയര്‍ ചെയ്താണ് രാഹുലിന്‍റെ ട്വീറ്റ്. രാജ്യത്തെ സാമ്പത്തിക തകര്‍ച്ച സൂചിപ്പിച്ചുള്ള 'വിമാനത്തിന്‍റെ ചിറക് പോയി' എന്ന രാഹുലിന്‍റെ ട്വീറ്റും വിജയ് ചിത്രം മെര്‍സലിനെ പിന്തുണച്ചുള്ള ട്വീറ്റും ഏറെ ചര്‍ച്ചയായിരുന്നു. നടക്കാനിരിക്കുന്ന ഹിമാചല്‍, ഗുജറാത്ത് നിയമ സഭ തെരഞ്ഞെടുപ്പുകളില്‍ മോദി സര്‍ക്കാറിന്‍റെ സാമ്പത്തിക പരിഷ്കാരങ്ങളുണ്ടാക്കിയ ആഘാതം ഉയര്‍ത്തിക്കാണിച്ചാണ് കോണ്‍ഗ്രസിന്‍റെ പ്രാചാരണം തുടരുന്നത്.
Adjust Story Font
16