Quantcast

സുപ്രീം കോടതിയിലെ പ്രതിസന്ധി അയയുന്നു; ചര്‍ച്ചക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

MediaOne Logo
സുപ്രീം കോടതിയിലെ പ്രതിസന്ധി അയയുന്നു; ചര്‍ച്ചക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വര്‍
X

സുപ്രീം കോടതിയിലെ പ്രതിസന്ധി അയയുന്നു; ചര്‍ച്ചക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

സുപ്രീം കോടതിയിലെ പ്രതിസന്ധി അയയുന്നു. ചീഫ് ജസ്റ്റിസുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ബാര്‍ കൌണ്‍സില്‍ പ്രതിനിധികളെ അറിയിച്ചു. ജഡ്ജിമാര്‍ക്കിടയിലെ തര്‍ക്കം..

സുപ്രീംകോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചീഫ്ജസ്റ്റിസുമായി ചര്‍ച്ച നടത്തുമെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്. ബാര്‍ കൌണ്‍സില്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ചെലമേശ്വര്‍ ഇക്കാര്യം അറിയിച്ചത്. ബാര്‍ കൌണ്‍സില്‍ പ്രതിനിധി സംഘം തലവന്‍ മനന്‍ കുമാര്‍ മിശ്രയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ന് വൈകീട്ട് ചീഫ്ജസ്റ്റിസുമായി കൂടിക്കാഴ്ച്ച നടത്തും. ചീഫ് ജസ്റ്റിസിന് സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിമാരുടെ തുറന്ന കത്ത്. സുപ്രധാന കേസുകള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.

സുപ്രീംകോടതിയിലുണ്ടായ പ്രതിസന്ധി കോടതി നടപടികളെ ബാധിക്കില്ലെന്ന് ജെ ചെലമേശ്വര്‍ വ്യക്തമാക്കി. കൊളീജിയത്തില്‍ ഉള്‍പ്പെട്ട അഞ്ച് ജഡ്ജിമാര്‍ തമ്മില്‍ വിഷയം ചര്‍ച്ച ചെയ്യും. ചീഫ് ജസ്റ്റുമായി സംസാരിക്കാന്‍ തയ്യാറാണെന്നും പ്രതിനിധി സംഘത്തെ ചെലമേശ്വര്‍ അറിയിച്ചു. മുതിര്‍ന്ന ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്നമായതിനാല്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് മറ്റു ജഡ്ജിമാരും വ്യക്തമാക്കിയതാണ് സൂചന. ഇതോടെ ഫുള്‍ കോര്‍ട്ട് വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്യാനുള്ള സാധ്യത മങ്ങി. നാളെ രാവിലെ കോടതി ചേരുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബാര്‍ കൌണ്‍സില്‍ പ്രതിനിധികള്‍.

ജസ്റ്റിസ് ചെലമേശ്വറിന് പുറമെ ആര്‍കെ അഗര്‍വാള്‍, അരുണ്‍കുമാര്‍ മിശ്ര എന്നിവരുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച്ച നടത്തി. അമിത് ഷാ പ്രതിയായ സൊഹാറാബുദ്ധീന്‍ ഷൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ സിബിഐ ജഡ്ജി ലോയയുടെ മരണം സംബന്ധിച്ച കേസ് അരുണ്‍ കുമാര്‍ മിശ്രയുടെ ബെഞ്ചിലേക്കാണ് ചീഫ്ജസ്റ്റിസ് മാറ്റിയിരുന്നത്, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും വൈകുന്നേരം ചീഫ്ജസ്റ്റിസുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും ബാര്‍ കൌണ്‍സില്‍ പ്രതിനിധികള്‍ പറഞ്ഞു.

TAGS :

Next Story