Quantcast

സുപ്രീം കോടതിയിലെ പ്രതിസന്ധിക്ക് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍

MediaOne Logo

admin

  • Published:

    14 May 2018 9:29 AM GMT

സുപ്രീം കോടതിയിലെ പ്രതിസന്ധിക്ക് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍
X

സുപ്രീം കോടതിയിലെ പ്രതിസന്ധിക്ക് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍

രാവിലെ അനൌദ്യോഗിക കൂടിക്കാഴ്ച നടന്നുവെന്നും ഇതോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നുമാണ് എജി  അറിയിച്ചത്.

സുപ്രീം കോടതിയിലെ പ്രതിസന്ധിക്ക് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍.രാവിലെ ജഡ്ജിമാര്‍ നടത്തിയ അനൌദ്യോഗിക ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരമുണ്ടായതെന്ന് എ ജി പറഞ്ഞു. പ്രതിഷേധിച്ച ജഡ്ജിമാര്‍ക്കെതിരെ നടപടി വേണമെന്ന് അഭിഭാഷകനായ ആര്‍ പി ലൂത്ര ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.

സുപ്രീം കോടതി പ്രതിസന്ധി പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസും പ്രതിഷേധിച്ച ജഡ്ജിമാരും ഉള്‍ക്കൊള്ളുന്ന കൊളീജിയം ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് അറ്റോണ്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറയുന്നത്. രാവിലെ കോടതി നടപടികള്‍ ആരംഭിക്കും മുന്പ് അനൌദ്യോഗിക ചര്‍ച്ചകള്‍ നടന്നുവെന്നും എജി അറിയിച്ചു. രാവിലെ കോടതിയില്‍ ജഡ്ജിമാര്‍ക്കായി ചായ സല്‍ക്കാരം നടന്നിരുന്നു.ഇതിനിടെയാണ് ചര്‍ച്ചകള്‍ നടന്നത് എന്നാണ് സൂചന.

ഏത് നിലക്ക് പ്രശ്നങ്ങള്‍ പരിഹരിച്ചു എന്നത് സംബന്ധിച്ച് എജി വിശദീകരിച്ചില്ല. പ്രതിഷേധിച്ച ജഡ്ജിമാര്‍ ഇന്ന് സുപ്രീം കോടതിയില്‍ സിറ്റിംഗ് നടത്തുന്നുണ്ട്.രാവിലെ 10 മിനിറ്റ് വൈകിയാണ് കോടതികള്‍ സിറ്റംഗ് തുടങ്ങിയത്.അതിനിടെ പ്രതിഷേധിച്ച ജഡ്ജിമാര്‍ക്കെതിരെ നടപടി വേണമെന്ന് അഭിഭാഷകനായ ആര്‍ പി ലൂത്ര ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.

TAGS :

Next Story