'ചൈന 2 ദിവസം കൊണ്ട് ചെയ്യുന്നത്, പൂര്‍ത്തിയാക്കാന്‍ മോദിക്ക് വേണ്ടത് ഒരു വര്‍ഷം' പരിഹാസവുമായി രാഹുല്‍ ഗാന്ധി
'ചൈന 2 ദിവസം കൊണ്ട് ചെയ്യുന്നത്, പൂര്‍ത്തിയാക്കാന്‍ മോദിക്ക് വേണ്ടത് ഒരു വര്‍ഷം' പരിഹാസവുമായി രാഹുല്‍ ഗാന്ധി
മോദി ഭരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ചൈനീസ് സര്‍ക്കാര്‍ രണ്ട് ദിവസം കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മോദി സര്‍ക്കാറിന്..
മോദി ഭരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ചൈനീസ് സര്‍ക്കാര്‍ രണ്ട് ദിവസം കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മോദി സര്‍ക്കാറിന് ഒരു വര്‍ഷം വേണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം.
''ചൈനീസ് സര്‍ക്കാര്‍ രണ്ടു ദിവസം കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ മോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നത് ഒരു വര്‍ഷം കൊണ്ടാണ്.'' അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം മണ്ഡലമായ അമേത്തിയില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ് രാഹുല്‍ അമേത്തിയിലെത്തിയത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ തട്ടകമായിരുന്ന അമേത്തിയില്‍ വന്‍ പരാജയമായിരുന്നു കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ അമേത്തി സന്ദര്‍ശനം.
Adjust Story Font
16