ജയലളിതയുടെ എഴുപതാം പിറന്നാള്‍; പ്രധാനമന്ത്രി ഇന്ന് ചെന്നൈയില്‍
ജയലളിതയുടെ എഴുപതാം പിറന്നാള്‍; പ്രധാനമന്ത്രി ഇന്ന് ചെന്നൈയില്‍
അണ്ണാഡിഎംകെ ഓഫിസില്‍ സ്ഥാപിച്ച ജയലളിതയുടെ പ്രതിമ അനാച്ഛാദനം മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിയ്ക്കും.
ജയലളിതയുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയില്‍ എത്തും. വനിതകള്‍ക്ക് സബ്‌സിഡി നിരക്കില്‍ സ്‌കൂട്ടര്‍ വിതരണം ചെയ്യുന്ന പദ്ധതി മോദി ഉദ്ഘാടനം ചെയ്യും. അണ്ണാഡിഎംകെ ഓഫിസില്‍ സ്ഥാപിച്ച ജയലളിതയുടെ പ്രതിമ അനാച്ഛാദനം മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിയ്ക്കും.
വൈകിട്ട് അഞ്ചരയ്ക്ക് കലൈവാണര്‍ അരംഗത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി. ജോലിയെടുക്കുന്ന വനിതകള്‍ക്ക് അമ്പത് ശതമാനം സബ്‌സിഡി നിരക്കിലാണ് സര്‍ക്കാര്‍ സ്‌കൂട്ടര്‍ നല്‍കുന്നത്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. പ്രതിവര്‍ഷം ഒരു ലക്ഷം വനിതകള്‍ക്ക് പരമാവധി 25,000 രൂപ സബ്‌സിഡി നിരക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. 250 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി നീക്കിവച്ചിട്ടുള്ളത്.
രാവിലെ പത്തരയ്ക്ക് അണ്ണാ ഡിഎംകെ ഓഫിസില്‍ സ്ഥാപിച്ച ജയലളിതയുടെ പ്രതിമ അനാച്ഛാദനം മുഖ്യമന്ത്രിയും ഉപമുഖ്യന്ത്രിയും ചേര്‍ന്ന് നിര്‍വഹിയ്ക്കും. അതിനു ശേഷം പാര്‍ട്ടി മുഖപത്രമായ നമത് പുരട്ചി തലൈവി അമ്മയുടെ ഉദ്ഘാടനം. നിലവിലെ മുഖപത്രം നമത് എംജിആര്‍ ഇപ്പോള്‍ ടിടിവി ദിനകരന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ടാണ് പുതിയ പത്രം ആരംഭിയ്ക്കാന്‍ അണ്ണാ ഡിഎംകെ തീരുമാനിച്ചത്. ഞായറാഴ്ച പുതുച്ചേരി കൂടി സന്ദര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രി ഡല്‍ഹിയിലേയ്ക്ക് മടങ്ങുക.
Adjust Story Font
16