Quantcast

മലയാളികളുടെ വോട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് ഗൂഡല്ലൂരിലെ മുന്നണികള്‍

MediaOne Logo

admin

  • Published:

    14 May 2018 9:36 AM GMT

മലയാളികളുടെ വോട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് ഗൂഡല്ലൂരിലെ മുന്നണികള്‍
X

മലയാളികളുടെ വോട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് ഗൂഡല്ലൂരിലെ മുന്നണികള്‍

കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിപിഎം, ബിജെപി തുടങ്ങിയ പാര്‍ട്ടികളിലാണ് മലയാളി വോട്ടര്‍മാരുള്ളത്. ഡിഎംകെ മുന്നണിയിലാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും. ഭൂരിഭാഗം വരുന്ന മലയാളുടെ വോട്ടുകള്‍, ഡിഎംകെയ്ക്ക് ലഭിയ്ക്കുന്നതും ഇതുകൊണ്ടു തന്നെ.

തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ മണ്ഡലത്തിന് ഒരു പ്രത്യേകതയുണ്ട്. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഈ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ജയവും പരാജയവും മലയാളികളുടെ വോട്ടിനെ ആശ്രയിച്ചാണ്. വേരുകള്‍ ഇപ്പോഴും കേരളത്തിലാണെങ്കിലും പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചു വരുന്ന മലയാളികള്‍ തമിഴ്‌നാടിന്റെ ഭാഗമായി മാറി കഴിഞ്ഞു.

ഒരു ലക്ഷത്തി നാല്‍പത്തി മൂവായിരത്തോളം വോട്ടര്‍മാരാണ് ഗൂഡല്ലൂര്‍ മണ്ഡലത്തില്‍ ഉള്ളത്. ഇതില്‍ മുപ്പത് മുതല്‍ മുപ്പത്തി അഞ്ചു ശതമാനം വരെ മലയാളി വോട്ടര്‍മാരാണ്. ഇവരില്‍ ഭൂരിഭാഗം വോട്ടു ചെയ്യുന്ന മുന്നണിയുടെ സ്ഥാനാര്‍ഥി വിജയിച്ചു കയറുന്നതാണ് ഗൂഡല്ലൂരിന്റെ തിരഞ്ഞെടുപ്പ് ചരിത്രം. കേരളത്തിലെതു പോലെ തന്നെ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കീഴിലാണ് ഇവിടുത്തെ മലയാളികളും.

കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിപിഎം, ബിജെപി തുടങ്ങിയ പാര്‍ട്ടികളിലാണ് മലയാളി വോട്ടര്‍മാരുള്ളത്. ഡിഎംകെ മുന്നണിയിലാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും. ഭൂരിഭാഗം വരുന്ന മലയാളുടെ വോട്ടുകള്‍, ഡിഎംകെയ്ക്ക് ലഭിയ്ക്കുന്നതും ഇതുകൊണ്ടു തന്നെ. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും മുന്നണി ബന്ധം വഴി ലഭിയ്ക്കുന്ന മലയാളി വോട്ടുകളാണ് ഡിഎംകെയ്ക്ക് വിജയ പ്രതീക്ഷ നല്‍കുന്നതും. ഡിഎംഡികെ നേതൃത്വം നല്‍കുന്ന മക്കള്‍ നല്ല കൂട്ടണിയിലാണ് സിപിഎം.

ബിജെപി ഈ മണ്ഡലത്തില്‍ ഒറ്റയ്ക്ക് മത്സരിയ്ക്കുന്നു. മുഖ്യമന്ത്രി ജയലളിത നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഗുണഫലം അനുഭവിയ്ക്കുന്ന മലയാളികള്‍ ഇത്തവണ എഡിഎംകെയ്ക്ക് വോട്ടുകള്‍ നല്‍കുമെന്ന പ്രതീക്ഷ ഇവര്‍ക്കുമുണ്ട്.

TAGS :

Next Story