ജഡ്ജി നിയമനം: തെലുങ്കാന- ആന്ധ്ര പ്രദേശ് തര്‍ക്കം കേന്ദ്രസര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിലേക്ക്
ജഡ്ജി നിയമനം: തെലുങ്കാന- ആന്ധ്ര പ്രദേശ് തര്‍ക്കം കേന്ദ്രസര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിലേക്ക്
അതിനിടെ വിഷയത്തില്‍ പ്രതിഷേധിച്ച 9 ജഡ്ജിമാരെ കൂടി സസ്പന്‍റെ ചെയ്തു. തെലങ്കാന ജഡ്ജസ് അസോസിയേഷൻ ഇന്ന് ഹൈക്കോടതി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്
ജഡ്ജി നിയമനത്തെ ചൊല്ലിയുള്ള തെലുങ്കാന- ആന്ധ്ര പ്രദേശ് തര്‍ക്കം കേന്ദ്രസര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിലേക്ക്. ഹൈക്കോടതി വിഭജനം എത്രയും പെട്ടന്ന് സാധ്യമാക്കണമെന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു കേന്ദ്രത്തോടാവശ്യപ്പെട്ടു. അതിനിടെ വിഷയത്തില്‍ പ്രതിഷേധിച്ച 9 ജഡ്ജിമാരെ കൂടി സസ്പന്‍റെ ചെയ്തു. തെലങ്കാന ജഡ്ജസ് അസോസിയേഷൻ ഇന്ന് ഹൈക്കോടതി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
താല്‍ക്കാലിക സ്ഥലം മാറ്റത്തിലൂടെ തെലുങ്കാനയിലെ ജില്ലാകോടതികളില്‍ ആന്ധ്രാ പ്രദേശില്‍ നിന്നുള്ളവരെ ജഡ്ജിമാരയി നിയമിച്ചതിനെതിരെയാണ് തെലുങ്കാനയില്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്. തെലങ്കാന ജഡ്ജസ് അസോസിയേഷനി കീഴില്‍ നൂറോളം ജഡ്ജിമാര്‍ തിങ്കളാഴ്ച പ്രകടനം നടത്തുകയും ഗവർണർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ജഡ്ജിമാരെ ഹൈക്കോടതി സസ്പന്‍റെ ചെയ്തത്.നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെയുള്ള 200ഓളം ജുഡീഷ്യൽ ഓഫീസർമാർ ഇന്നലെ മുതൽ 15 ദിവസത്തേക്ക് കൂട്ട അവധിയിലാണ്. ജഡ്ജിമാരുടെ പ്രതിഷേധം ശ്കതമായതോടെ തെലുങ്കാന സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടലും രൂക്ഷമായി. തെലുങ്കാനക്കും ആന്ധ്രാ പ്രദേശിനുമുള്ള ഹൈക്കോടതിയായ ഹൈദരാബാദ് ഹൈക്കോടതിയെ വിഭജിക്കുന്നതില്‍ കേന്ദ്രം നിർജീവമാണെന്ന് ടിആർഎസ് ആരോപിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വിന്‍റെ നേതൃത്വത്തില്‍ ഡൽഹിയിൽ പ്രതിഷേധ ധർണ നടത്താനൊരുങഅങുകയാണ് പാര്‍ട്ടി. എന്നാല്‍ ഹൈക്കോടതി വിഭജനത്തില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്നാണ് കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൌഡയുടെ നിലപാട്, വിഷയത്തില്‍ കേന്ദ്ര നിയമ മന്ത്രിയുമായും ആഭ്യന്തര മനന്ത്രിയുമായും ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന് തെലുങ്കാന അഢ്വക്കറ്റ് ജോയിന്‍റ് കമ്മിറ്റി അറിയിച്ചുز
Adjust Story Font
16